ബ്രിട്ടണിൽ ഇന്ത്യൻ വിദ്യാർത്ഥിനിക്ക് നേരിടേണ്ടി വന്ന വംശവെറിക്കെതിരെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ബ്രിട്ടണിലെ വംശവെറിക്കെതിരെ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയിലാണ് ജയശങ്കർ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് ബ്രിട്ടണില്‍ നേരിടേണ്ടിവന്ന വംശവെറിക്കെതിരെ അതിശക്തമായ ഭാഷയില്‍ എംപിമാര്‍ മറുപടി നൽകി.
വംശവെറിക്കെതിരെ എക്കാലവും പോരാട്ടം നടത്തിയ മണ്ണാണ് ഇന്ത്യയെന്ന് എസ്. ജയശങ്കര്‍ വ്യക്തമാക്കി. അനാവശ്യ വിഷയങ്ങളില്‍ ഇടപെടരുതെന്ന് ഇന്ത്യ ബ്രിട്ടണ് താക്കീത് നൽകി. ഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയായിരുന്നു താക്കീത്. ബ്രിട്ടണിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെയുണ്ടായ വംശീയവെറി അംഗീകരിക്കാനാകില്ല. മഹാത്മാഗാന്ധിയുടെ മണ്ണ് ഇത്തരം നടപടികളെ കണ്ടില്ലെന്ന് നടിക്കില്ലെന്ന് വിദേശകാര്യമന്ത്രി സഭയെ അറിയിച്ചു. ബ്രിട്ടണുമായുള്ള ശക്തമായ ബന്ധം ഉപയോഗിച്ചു തന്നെ ഇത്തരം വിഷയങ്ങള്‍ ആവശ്യമെങ്കില്‍ ഉന്നയിക്കും. ഓക്‌സ്‌ഫോര്‍ഡ് സംഭവം ഇന്ത്യ വളരെ കൃത്യമായി വീക്ഷിക്കുകയാണെന്നും എസ്. ജയശങ്കര്‍ മറുപടി നല്‍കി.
Also Read:കോപ്പാ അമേരിക്കയിൽ ഇന്ത്യയുടെ സാധ്യത അവസാനിച്ചു
പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അപ്രതീക്ഷിത ചര്‍ച്ച നടത്തിയിരുന്നു. ഇതിനെതിരെയായിരുന്നു പാർലമെൻ്റിൽ നടന്ന ചർച്ച. ഒഡീഷയിലെ ബിജെപി എംപി അശ്വിനി വൈഷ്ണവ് ആണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ച കര്‍ണ്ണാടക സ്വദേശിനിയായ രശ്മി സാമന്തിനെ രാജിവെപ്പിച്ച സംഭവം ലോക്‌സഭയില്‍ ഉന്നയിച്ചത്. വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കളുടെ ഹിന്ദുമത വിശ്വാസത്തിനെതിരെയും വംശവെറിയന്മാര്‍ രംഗത്തെത്തിയിരുന്നു. കടുത്ത എതിർപ്പുണ്ടായതോടെ യുവതി സ്ഥാനം രാജിവെച്ചിരുന്നു.
Post Your Comments