Latest NewsCricketNewsSports

ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച; കോഹ്‌ലിയ്ക്ക് അർധ സെഞ്ച്വറി

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. മാർക്ക് വുഡിന്റെ ബൗളിംഗിന് മുന്നിൽ പിടിച്ച് നിൽക്കുവാൻ ഇന്ത്യൻ ടോപ് ഓർഡറിന് സാധിക്കാതെ വന്നപ്പോൾ ഇന്ത്യ 24 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. കെഎൽ രാഹുൽ വീണ്ടും പൂജ്യത്തിന് പുറത്തായപ്പോൾ രോഹിത് ശർമയെയും (15) മാർക്ക് വുഡ് പുറത്താക്കി. കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇഷാൻ കിഷനെ (4) ക്രിസ് ജോർദാൻ പുറത്താക്കി.

നാലാം വിക്കറ്റിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിയും റിഷഭ് പന്തും ചേർന്ന് 40 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ പന്തിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. 20 പന്തിൽ 25 റൺസ് നേടിയാണ് പന്ത് പുറത്തായത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 19.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് എന്ന നിലയിലാണ്. 43 പന്തിൽ 70 റൺസെടുത്ത കോഹ്‌ലിയും 14 പന്തിൽ 17 റൺസുമായി ഹാർദ്ദിക്‌ പാണ്ഡ്യായുമാണ് ഗ്രീസിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button