ലക്‌നൗ: അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ അടിത്തറ നിർമ്മാണത്തിന് തുടക്കം കുറിച്ചു. വേദ പൂജയോടെയാണ് ശിലാസ്ഥാപന ചടങ്ങുകൾ ആരംഭിച്ചത്. ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റിമാരായ ഡോ. അനിൽ മിശ്ര, രാജാ വിംലേന്ദ്ര മോഹൻ പ്രതാപ് മിശ്ര, മഹന്ത് ദിനേന്ദ്ര ദാസ് എന്നിവർ വേദ പൂജയിൽ പങ്കെടുത്തു. മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും ശ്രീരാമജന്മഭൂമി ട്രസ്റ്റ് അംഗങ്ങളും ജീവനക്കാരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
2.77 ഏക്കർ സ്ഥലത്താണ് നിർമ്മാണ പ്രവർത്തനങ്ങൾ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ഏപ്രിൽ 9 ന് രാമക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിക്കുമെന്നാണ് ഔദ്യോഗിക തീരുമാനം. അടിത്തറയുടെ നിർമ്മാണത്തിനാണ് ഇന്ന് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് 40 അടിയോളം ഭാഗത്ത് കോൺക്രീറ്റ് അടിത്തറ കെട്ടുന്നത്.
ഓഗസ്റ്റ് മാസത്തോടെ ക്ഷേത്രത്തിന്റെ അടിത്തറയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്നാണ് വിലയിരുത്തൽ. ഇതിന് ശേഷമായിരിക്കും മറ്റ് പ്രവർത്തനങ്ങൾ ആരംഭിക്കുക. 2023 ഓടെ രാമക്ഷേത്ര നിർമ്മാണം പൂർത്തിയാകുമെന്നും ട്രസ്റ്റ് അംഗങ്ങൾ പറയുന്നു.
Post Your Comments