Latest NewsKeralaIndia

കൊവിഡ് പ്രതിസന്ധി: മടങ്ങിയ പ്രവാസികള്‍ക്ക് തിരികെ ഗള്‍ഫില്‍ ജോലി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച്‌ കേന്ദ്രം

ഇതിനായി ഇന്ത്യന്‍ കമ്മ്യൂണിറ്റി ക്ഷേമനിധിയില്‍ നിന്ന് 33.5 കോടി രൂപ ചെലവിട്ടതായും മന്ത്രി ലോക്സഭയെ അറിയിച്ചു.

ന്യൂഡല്‍ഹി: കൊവിഡ് മൂലം ഗള്‍ഫില്‍ നിന്ന് മടങ്ങിയതിനാല്‍ ജോലി നഷ്‌ടപ്പെട്ടവരുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനുഭാവപൂര്‍വമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി
എസ്. ജയശങ്കര്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും നടത്തിയ പ്രസ്‌താവനയില്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശ പ്രകാരം സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.

ഗള്‍ഫ് രാജ്യങ്ങള്‍ ആശങ്കകള്‍ മനസിലാക്കുമെന്നാണ് കരുതുന്നത്. മടങ്ങിയെത്തിയവരുടെ ജോലിക്കാര്യത്തിന് കേന്ദ്രസര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നു. കൊവിഡ് കാലത്ത് മരുന്നും ഭക്ഷണവും വിതരണം ചെയ്‌ത ഇന്ത്യയുടെ നടപടികള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട്
സുഹൃദ് രാജ്യങ്ങളോട് ഇന്ത്യക്കാരുടെ കാര്യത്തില്‍ കനിവുകാട്ടണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

read also:  എന്തോ ഗുളിക തന്നു മയക്കി, പീഡനത്തിന്‍റെ 9 മാസങ്ങള്‍ മറക്കില്ല.. മക്കളുടെ ഉടുപ്പൂരി ദിവസവും ഞാൻ പരിശോധിക്കും; വിതുര ഇര

മടങ്ങിയെത്തിയവരില്‍ കൂടുതലും മലയാളികളാണെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വന്ദേഭാരത് ദൗത്യം വഴി ആകെ 45 ലക്ഷം ആളുകള്‍ നാട്ടില്‍ മടങ്ങിയെത്തി. ഇതിനായി ഇന്ത്യന്‍ കമ്മ്യൂണിറ്റി ക്ഷേമനിധിയില്‍ നിന്ന് 33.5 കോടി രൂപ ചെലവിട്ടതായും മന്ത്രി ലോക്സഭയെ അറിയിച്ചു.

അതേസമയം, തിരികെ പോകാന്‍ താത്പര്യമില്ലാത്തവരുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ എന്തു നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഡി.എം.കെ എംപി തിരുച്ചി ശിവ ചോദിച്ചു. നാട്ടില്‍ കുടുങ്ങിയ വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യയനം മുടങ്ങിയ കാര്യത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് എംപി ആനന്ദ് ശര്‍മ്മയും ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button