കോഴിക്കോട്: കുട്ടികളൊന്ന് വൈകിയാല്‍ അതിരുവിട്ട് പരിഭ്രമിക്കുന്ന,മക്കളുടെ ഉടുപ്പൂരി ദിവസവും പരിശോധിക്കുന്ന ഒരു അമ്മയാണ് ഞാനെന്ന് വിതുര കേസിലെ ഇരയായ യുവതി. എത്രയായാലും ആ ഭയമൊന്നും ഒരിക്കലും കെട്ടടങ്ങില്ല. യുവതിയും ഭര്‍ത്താവും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ താണ്ടിയ ആ ജീവിതാനുഭവം പങ്കുവെക്കുന്നത്.
അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍;
”പീഡനത്തിന്‍റെ ഒമ്പതുമാസങ്ങള്‍, വന്നു പോയവരോടെല്ലാം കാലില്‍ വീണു ഞാന്‍ കെഞ്ചി. രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴെല്ലാം ശക്തമായി മര്‍ദ്ദിച്ചു.’നിലവിളിക്കാമായിരുന്നില്ലേ, ഓടി രക്ഷപ്പെടാമായിരുന്നില്ലേ’ എന്നൊക്കെ ചോദിക്കുന്നവരുള്ള നാടാണ് ഇത്. രക്ഷപ്പെടാന്‍ പഴുത് കിട്ടിയാല്‍ പോലും അനങ്ങാനാകാത്ത വിധത്തില്‍ നിസ്സഹയായി മാറിയിരുന്നു. അതിനുള്ള മരുന്നും തന്നുകൊണ്ടിരുന്നു” അവര്‍ മുറിവേറ്റ കാലത്തെ ഓര്‍ത്തെടുക്കുമ്പോൾ കേട്ടിരിക്കുന്നവർക്കു പോലും ഞെട്ടൽ.
”എറണാകുളം കടവന്ത്രയിലെ വീട്ടില്‍ പൂട്ടിയിട്ടിരുന്ന മുറി ചവിട്ടിത്തുറന്ന് എസ്.ഐ ലക്ഷ്മിക്കുട്ടിയമ്മ എന്നെ രക്ഷപ്പെടുത്തുമ്പോഴും ഒരു തിടുക്കവുമില്ലാതെ, എന്തോ ചിന്തിച്ചു വെറുതെയിരിക്കുകയായിരുന്നു ഞാന്‍, ഒരിക്കലും അത് ജീവിതത്തെ കുറിച്ചായിരിക്കില്ലെന്നും അവര്‍ ഓര്‍ത്തെടുക്കുന്നു. എല്ലാം ചെയ്യാൻ താമസം, ഓടി രക്ഷപെടാതിരിക്കാനായിരിക്കാം അത്തരം മരുന്നുകൾ തന്നത്. വേദന ഭയന്നു ഞാന്‍ സംസാരിക്കാനും മറന്നുപോയിരുന്നു.”
”കേസിന്‍റെ രണ്ടാംഘട്ട വിചാരണസമയത്ത് മൂത്ത കുഞ്ഞുണ്ടായിട്ട് മാസങ്ങളേ ആയിരുന്നുള്ളു. ആ കുഞ്ഞിനെയും കൊണ്ടാണ് അന്ന് ഞങ്ങള്‍ കോട്ടയത്ത് കേസിന് വന്നിരുന്നത്. ഒന്നിലും വിശ്വാസമില്ലാത്തതു കൊണ്ടും ആ ഓര്‍മകളിലേക്ക് തിരിച്ച് നടക്കാന്‍ അവൾക്ക് മടിയായതുകൊണ്ടും മാത്രം ആരെയും ഓര്‍മവരുന്നില്ലെന്നു പറഞ്ഞു അവള്‍ വിട്ടുകളഞ്ഞതാണ്. അങ്ങനെയാണ് പല പ്രമുഖരും രക്ഷപെട്ടത്” ഭര്‍ത്താവ് പറയുന്നു.
”ഇന്നെനിക്കതില്‍ കുറ്റബോധമുണ്ട്. പക്ഷെ ആരെ മറന്നാലും, ഞാന്‍ അവനെ, ആ സുരേഷ് എന്ന ഷാജഹാനെ മറക്കില്ലായിരുന്നു. അവന്‍റെ ശബ്ദം ഇപ്പോള്‍ കേള്‍ക്കുമ്പോഴും ഞാന്‍ നടുങ്ങും”. യുവതി പറഞ്ഞു.
”അവന്‍ പൊലീസ് കസ്റ്റഡിയിലാണെങ്കിലും അവന്‍റെ ആളുകള്‍ പുറത്തുണ്ട്. അവര്‍ വന്നു കേസില്‍ നിന്നു പിന്മാറാന്‍ എന്ത് വേണമെങ്കിലും ചെയ്യാമെന്നു സംസാരിച്ചു കഴിഞ്ഞു. ഇല്ല, അതവര്‍ അനുഭവിച്ചതാണ്. അതിനു വിലപേശാന്‍ ഞാന്‍ തയാറല്ല എന്ന മറുപടി കൊടുത്തുവെന്നും” ഭര്‍ത്താവ് അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
read also: ക്രിമിനല്‍ കേസുകള്‍ മറച്ചുവെച്ചു, മമതയുടെ നാമനിര്‍ദേശ പത്രികക്കെതിരെ ഇലക്ഷൻ കമ്മീഷന് പരാതി
സുഗതകുമാരി ടീച്ചറാണ് ഞങ്ങള്‍ തമ്മിലുള്ള വിവാഹത്തിന് നിര്‍ബന്ധിച്ചതെന്നും അവര്‍ പങ്കുവെക്കുന്നു. ഞാന്‍ പീഡിപ്പിക്കപ്പെട്ടെങ്കിലും, കുറേ കുട്ടികള്‍ ഷാജഹാന്‍റെ കൈയ്യില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് വിശ്വാസം. ഷാജഹാൻ ഇപ്പോൾ തമിഴ്‌നാട്ടിൽ അനാഥാലയം നടത്തുന്നുവെന്ന് കേട്ടു ഞെട്ടിപ്പോയെന്നും, അത് എന്തായാലും അന്വേഷിക്കണമെന്നും യുവതി ആവശ്യപ്പെടുന്നു. ഒരിക്കലും നല്ല ഉദ്ദേശത്തോടെ ആവില്ല അനാഥകുട്ടികളെ അവൻ സംരക്ഷിക്കുന്നതെന്ന ചിന്തയിലാണ് വിതുരയിലെ യുവതി.
Post Your Comments