തിരുവനന്തപുരം : വികസനമാണ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്ന മുഖ്യവിഷയമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഐശ്വര്യ സമ്പൂർണമായ കേരളം സൃഷ്ടിക്കുകയാണ് യുഡിഎഫിന്റെ ലക്ഷ്യമെന്നും മുല്ലപ്പള്ളി പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് ശിവകുമാറിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേമം കേരളത്തിലെ ഗുജറാത്താക്കാന്‍ ബിജെപിയെ അനുവദിക്കില്ല. ഇന്ത്യന്‍ ഫാസിസത്തിനെതിരെ ശക്തമായ പോരാട്ടം നടത്തുന്നത് കോണ്‍ഗ്രസാണ്. നേമത്ത് കരുത്തനായ സ്ഥാനാര്‍ത്ഥിയെയാണ് കോണ്‍ഗ്രസ് നിര്‍ത്തിയത്. എംഎല്‍എയായ ഓ.രാജഗോപാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരനെ പ്രശംസിച്ച് സംസാരിച്ചത് ബിജെപി പരാജയം തുറന്ന് സമ്മതിക്കുന്നത് തുല്യമാണ്. സംഘപരിവാര്‍ ശക്തികള്‍ക്കെതിരായ യുദ്ധമുഖത്ത് കോണ്‍ഗ്രസ് മാത്രമാണുള്ളത്. സിപിഎം ബിജെപിയുമായി ഒളിച്ചുകളി നടത്തുകയാണ്. അതിന് തെളിവാണ് ബിജെപിക്ക് എംഎല്‍എയുള്ള നേമത്ത് ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.
Read Also : അനധികൃതമായി മണൽ കടത്ത്; വാഹനങ്ങൾ പിടികൂടി
ബിജെപിക്കെതിരെ ശക്തമായ പോരാട്ടം നടത്താന്‍ സിപിഎമ്മിന് ശേഷിയില്ല.നരേന്ദ്ര മോദിയുടെ മുന്നില്‍ നട്ടെല്ല് നഷ്ടപ്പെട്ട നേതാവാണ് മുഖ്യമന്ത്രി.കിട്ടുന്ന അവസരങ്ങളിലെല്ലാം മോദിയെ പ്രകീര്‍ത്തിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സിപിഎമ്മും ബിജെപിയും പരസ്പരം കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നു. ഇരുവരും തമ്മിലുള്ള അന്തര്‍ധാര നിയമസഭ തെരഞ്ഞെടുപ്പിലും സജീവമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
Post Your Comments