Latest NewsKeralaNattuvarthaNews

ആദിവാസി യുവതിയ്ക്ക് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റു

അ​തി​ര​പ്പി​ള്ളിയിൽ വച്ച് കാ​ട്ടി​ല്‍ തേ​ന്‍ ശേ​ഖ​രി​ക്കാ​ന്‍ പോ​യ ആ​ദി​വാ​സി യു​വ​തി​യെ ക​ര​ടി ആ​ക്ര​മി​ച്ചു. വാ​ഴ​ച്ചാ​ല്‍ കോ​ള​നി​യി​ലെ ദി​വാ​ക​ര​ന്റെ ഭാ​ര്യ സീ​ത​ക്കാ​ണ്​ (35) പ​രി​ക്കേ​റ്റ​ത്. കാ​ര​ന്തോ​ട് മേ​ഖ​ല​യി​ല്‍ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. സീ​ത​യും ഭ​ര്‍​ത്താ​വ് ദി​വാ​ക​ര​നും വ​ന​ത്തി​ലൂ​ടെ പോ​കു​ന്ന​തി​നി​ടെ പാ​റ​യി​ടു​ക്കി​ല്‍​നി​ന്ന് ക​ര​ടി ചാ​ടി​വീ​ണ്​ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. നി​ല​ത്തു​വീ​ണ സീ​ത​യു​ടെ ശ​രീ​ര​ത്തി​ല്‍ ക​ര​ടി ക​യ​റി നി​ന്ന് ത​ല​മു​ടി പി​ടി​ച്ചു​പ​റി​ക്കു​ക​യും കൈ​യി​ല്‍ ക​ടി​ക്കു​ക​യും ചെ​യ്തു.

Also Read:ഹൈദ്രാബാദിൽ ഉള്ളിവില കുറയുന്നു, സാധാരണക്കാരുടെ നെഞ്ചിടിപ്പ് താഴുന്നു

ദി​വാ​ക​ര​ന്‍ കൈ​യി​ലു​ള്ള വെ​ട്ടു​ക​ത്തി​കൊ​ണ്ട് ക​ര​ടി​യെ ഓ​ടി​ക്കു​ക​യാ​യി​രു​ന്നു.
പിന്നീട് സീ​ത​യെ​യും കൊ​ണ്ട് 10 കി​ലോ​മീ​റ്റ​ര്‍ കാ​ട്ടി​ലൂ​ടെ സ​ഞ്ച​രി​ച്ച്‌​ പു​ളി​യി​ല​പ്പാ​റ​യി​ല്‍ എ​ത്തി​യ ശേ​ഷം ആം​ബു​ല​ന്‍​സി​ല്‍ ചാ​ല​ക്കു​ടി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. തു​ട​ര്‍​ന്ന് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജിലേ​ക്ക്​ മാ​റ്റി. സീത ഇപ്പോൾ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button