WayanadNattuvarthaLatest NewsKeralaNews

ആദിവാസി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം: മധ്യവയസ്കൻ പിടിയിൽ

വാളേരി മാറാച്ചേരിയില്‍ മത്തായി എന്ന എംവി ജെയിംസ് (57) ആണ് അറസ്റ്റിലായത്

മാനന്തവാടി: വയനാട്ടില്‍ ആദിവാസി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിൽ. വാളേരി മാറാച്ചേരിയില്‍ മത്തായി എന്ന എംവി ജെയിംസ് (57) ആണ് അറസ്റ്റിലായത്.

Read Also : പുരോഗമന ചിന്താഗതി പുലര്‍ത്തുന്ന സ്പീക്കര്‍ തലശ്ശേരിക്കാരുടെ മാത്രമല്ല മുഴുവന്‍ മലയാളികളുടെയും അഭിമാനം

എടവക പഞ്ചായത്ത് പരിധിയിലാണ് സംഭവം. 23 വയസുകാരിയായ യുവതിയെ ആണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. യുവതിയെ ജെയിംസ് കയറിപ്പിടിച്ചെന്നും, പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതി. തുടര്‍ന്ന്, പ്രാണരക്ഷാര്‍ഥം താന്‍ ഒരു വീട്ടില്‍ ഓടിക്കയറുകയായിരുന്നെന്നുമാണ് യുവതി പൊലീസിന് നല്‍കിയ പരാതിയിൽ പറയുന്നത്.

Read Also : എം.വി.ഗോവിന്ദൻ പ്രസംഗിക്കുമ്പോൾ സദസ്സിലേക്ക് പാമ്പ്: ആളുകൾ വിരണ്ടോടി, പലരും കസേരയിൽനിന്നു മറിഞ്ഞുവീണു

എസ്എംഎസ് ഡിവൈഎസ്പി പികെ സന്തോഷും സംഘവുമാണ് അറസ്റ്റ് ചെയ്തത്. എസ്സി, എസ്.ടി. സംരക്ഷണ നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രതിക്കെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button