KeralaNattuvarthaLatest NewsNews

യാക്കോബായ സഭ ചർച്ചയിൽനിന്ന് പിന്മാറിയത് എന്തുകൊണ്ടെന്ന് അറിയില്ല, ചർച്ചയ്ക്കുള്ള സാദ്ധ്യതകൾ അവസാനിച്ചിട്ടില്ല; ബിജെപി

 

യാക്കോബായ സഭ ചർച്ചയിൽനിന്ന് പിന്മാറിയത് അറിയില്ല, ചർച്ചയ്ക്കുള്ള സാദ്ധ്യതകൾ അവസാനിച്ചിട്ടില്ല; ബി.ജെ.പി

യാക്കോബായ സഭാ പ്രതിനിധികളുമായി ഇനിയും ചർച്ചയ്ക്കുള്ള അവസരങ്ങൾ അവസാനിച്ചിട്ടില്ലെന്ന് ബി.ജെ.പി. കഴിഞ്ഞ ശനിയാഴ്ച ദില്ലിയില്‍ ചർച്ചകളില്‍നിന്നും സഭാ പ്രതിനിധികൾ പെട്ടെന്ന് പിന്‍മാറിയത് എന്തുകൊണ്ടെന്നറിയില്ലെന്നും, സഭാ നേതാക്കളാണ് തീരുമാനമെടുക്കേണ്ടതെന്നും ബി.ജെ.പി നേതാവ് അശ്വത് നാരായണന്‍ പറഞ്ഞു. കർണാടക ഉപമുഖ്യമന്ത്രി കൂടിയായ അശ്വത് നാരായണനാണ് യാക്കോബായ പ്രതിനിധികളുമായി ഡൽഹിയില്‍ ആദ്യ ചർച്ച നടത്തിയിരുന്നത്. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ബി.ജെ.പിക്ക് കൂടുതൽ ഒന്നും ചെയ്യാനാകില്ലെന്നും അദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ വാർത്താ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസിൽപ്പെട്ട പളളികൾ കൈവിട്ടുപോകാതിരിക്കാൻ വേണ്ടതെല്ലാം ചെയ്യാമെന്നും, പകരമായി സഭാ വിശ്വാസികൾക്ക് ഭൂരിപക്ഷമുളള മണ്ഡലങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പിന്തുണയ്ക്കണമെന്നുമായിരുന്നു ബി.ജെ.പി സംസ്ഥാന നേതൃത്വം യാക്കോബായ സഭയെ അറിയിച്ചിരുന്നത്. എന്നാൽ, അമിത് ഷാ അടക്കമുളള ബി.ജെ.പിയുടെ മുതിർന്ന നേതാക്കളിൽ നിന്നുതന്നെ ഇക്കാര്യത്തിൽ ഉറപ്പ് കിട്ടണമെന്നായിരുന്നു സഭാ നേതൃത്വത്തിന്‍റെ നിലപാട്. അതേസമയം ഡൽഹിയിലെത്തിയ ബിഷപ്പുമാരുടെ സംഘത്തിന് ഇത്തരത്തിൽ യാതൊരു ഉറപ്പും ലഭിച്ചില്ല.

അതോടൊപ്പം, വിശ്വാസികളുടെ വോട്ട് ബി.ജെ.പിക്കാണെന്ന് സഭ ഉറപ്പാക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. പളളിത്തർക്കത്തിൽ വിശ്വാസികൾക്ക് ബോധ്യമാകുന്ന വിധത്തിൽ കേന്ദ്രസർക്കാരിന്‍റെ പരസ്യമായ ഇടപെടൽ ഉണ്ടാകണം. എങ്കിൽ മാത്രമേ ബി.ജെ.പിയെ പിന്തുണയ്ക്കണമെന്ന് വിശ്വാസികളോട് ആവശ്യപ്പെടാൻ കഴിയു എന്നായിരുന്നു ബിഷപ്പുമാർ വ്യക്തമാക്കിയത് . എന്നാൽ സുപ്രീംകോടതി ഉത്തരവിനെ മറികടിക്കാൻ കഴിയുന്ന യാതൊരു ഉറപ്പും കേന്ദ്ര സർക്കാരിന് നൽകാൻ കഴിയാതെ വന്നതോടെയാണ് ചർച്ചകൾ വഴിമുട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button