Latest NewsKeralaNews

പട്ടികയ്ക്ക് പുറകേ കോൺഗ്രസിൽ പൊട്ടിത്തെറി; ലതികാ സുഭാഷ് രാജിവെച്ചു, തല മൂണ്ഡനം ചെയ്ത് പ്രതിഷേധം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ്​ സ്​ഥാനാര്‍ഥികളെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ​പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി.മഹിളാ കോണ്‍ഗ്രസ് നേതാവ് ലതിക സുഭാഷ് രാജിവെച്ചു. തല മുണ്ഡനം ചെയ്താണ് സ്​ഥാനാര്‍ഥി പട്ടികക്കെതിരെ പ്രതിഷേധിച്ചത്.

Read Also :  കോൺഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നിലെ പാർട്ടിയിൽ കൂട്ട രാജി

സ്​ഥാനാര്‍ഥി പട്ടികയില്‍ സ്​ത്രീകള്‍ തഴയപ്പെ​ട്ടെന്ന്​ അവര്‍ പറഞ്ഞു. വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള  സ്​ത്രീകളാണ്​ കടുത്ത അവഗണന അനുഭവിക്കുന്നത്​. 14 ജില്ലകളില്‍ 14 സ്​ഥാനാര്‍ഥികളെങ്കിലും ഉണ്ടാകുമെന്ന്​ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതും ഉണ്ടായില്ല. തനിക്ക്​ സീറ്റ്​ നിഷേധിച്ചത്​ കടുത്ത അനീതിയാണെന്നും അവര്‍ പറഞ്ഞു​. യുഡിഫ് ജില്ല കൺവീനർ പി.ടി മാത്യു ഉൾപ്പെടെ 22 ഡി സി സി അംഗങ്ങളും,13 മണ്ഡലം പ്രസിഡന്റുമാരും രാജിവെച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button