ജയ്പ്പൂരിലാണ് കേസിനാസ്‌പദമായ സംഭവം അരങ്ങേറുന്നത്. പീഡനക്കേസ് ഇരയെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ച അസിസ്റ്റന്റ് കമ്മീഷണറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. യുവതിയുടെ പരാതിയിൻമേലാണ് നടപടി. രാജസ്ഥാന്‍ നിയമസഭയിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ശാന്തിലാല്‍ ധാരിവാല്‍ ഇക്കാര്യം അറിയിച്ചത്.
Also Read:എസ്എസ്എല്‍സി-പ്ലസ്ടു പരീക്ഷാ തീയതികളില്‍ വീണ്ടും മാറ്റം
ശനിയാഴ്ചയാണ് സംഭവം. പരാതിക്കാരിയോടു ലൈംഗികബന്ധം ആവശ്യപ്പെട്ടതിന്റെ പേരിലാണ് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക പൊലീസ് വിഭാഗത്തിലെ അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ കൈലാഷ് ബോറയെ അറസ്റ്റ് ചെയ്തത് . സ്ത്രീയുടെ പരാതിയെ തുടര്‍ന്നു സംസ്ഥാന അഴിമതി വിരുദ്ധ സ്‌ക്വാഡാണ് പ്രതിയെ കുടുക്കിയത്. ആദ്യം പണമാണ് ബോറ ആവശ്യപ്പെട്ടതെന്നും പണം നല്‍കാനില്ലെന്നു പറഞ്ഞതോടെയാണു ലൈംഗികമായി ബന്ധപ്പെടാന്‍ നിര്‍ബന്ധിച്ചതെന്നും ഡിജിപി ബി.എല്‍.സോണി നൽകിയ റിപ്പോർട്ടിൽ പറയുന്നു.
സ്ത്രീ നല്‍കിയ പരാതിയില്‍ നടപടി എടുക്കാതിരുന്ന എസിപി മുന്നോട്ടുള്ള നടപടികള്‍ സ്വീകരിക്കണമെങ്കില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അതിനെതുടർന്നാണ് അറസ്റ്റും മറ്റു സംഭവങ്ങളും അരങ്ങേറുന്നത്.
Post Your Comments