തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പുതുക്കി നിശ്ചയിച്ച എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി , വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാ തീയതികളില്‍ വീണ്ടും മാറ്റം. പുതുക്കിയ പരീക്ഷാ ഷെഡ്യൂള്‍ പ്രകാരം ഏപ്രില്‍ എട്ടിനാണ് എസ്.എസ്.എല്‍സി പരീക്ഷകള്‍ ആരംഭിക്കുന്നത്. ഏപ്രില്‍ 29 ന് പൂര്‍ത്തിയാകും. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഏപ്രില്‍ എട്ടുമുതല്‍ 26 വരേയും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഏപ്രില്‍ ഒന്‍പത് മുതല്‍ 26 വരെയും നടക്കും.
Read Also : ധര്‍മ്മടത്ത് നടക്കുന്നത് ഗുസ്തി മത്സരമല്ല, കോണ്‍ഗ്രസില്‍ ഉള്ളവര്‍ എല്ലാം തന്നെ കരുത്തന്മാരെന്ന് കെ.സുധാകരന്‍
പുതുക്കിയ ടൈംടേബിള്‍ വിശദമായി ചുവടെ:
എസ്എസ്എല്‍സി
ഏപ്രില്‍ 8 വ്യാഴാഴ്ച – ഫസ്റ്റ് ലാംഗ്വേജ് പാര്‍ട്ട് ഒന്ന്- ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ
ഏപ്രില്‍ 9 വെള്ളിയാഴ്ച – തേര്‍ഡ് ലാംഗ്വേജ് – ഹിന്ദി/ ജനറല്‍ നോളേജ് – ഉച്ചയ്ക്ക് 2.40 മുതല്‍ 4.30 വരെ
ഏപ്രില്‍ 12 തിങ്കളാഴ്ച – ഇംഗ്ലീഷ് – ഉച്ചയ്ക്ക് 1.40 മുതല്‍ 4.30 വരെ
ഏപ്രില്‍ 15 വ്യാഴാഴ്ച – ഫിസിക്‌സ് – രാവിലെ 9.40 മുതല്‍ 11.30 വരെ
ഏപ്രില്‍ 19 തിങ്കളാഴ്ച – കണക്ക് – രാവിലെ 9.40 മുതല്‍ 12.30 വരെ
ഏപ്രില്‍ 21 ബുധനാഴ്ച – കെമിസ്ട്രി – രാവിലെ 9.40 മുതല്‍ 11.30 വരെ
ഏപ്രില്‍ 27 ചൊവാഴ്ച – സോഷ്യല്‍ സയന്‍സ് – രാവിലെ 9.40 മുതല്‍ 12.30 വരെ
ഏപ്രില്‍ 28 ബുധനാഴ്ച – ബയോളജി – രാവിലെ 9.40 മുതല്‍ 11.30 വരെ
ഏപ്രില്‍ 29 വ്യാഴാഴ്ച – ഫസ്റ്റ് ലാംഗ്വേജ് പാര്‍ട്ട് രണ്ട് – രാവിലെ 9.40 മുതല്‍ 11.30 വരെ
Post Your Comments