ഇന്ധനവില ദിനം പ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ, നികുതി കുറയ്കുന്നതിനെക്കുറിച്ച് കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍. ചരക്ക് സേവന നികുതിയുടെ പരിധിയില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ കൊണ്ടുവരുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
പെട്രോളിനും ഡീസലിനും കേന്ദ്രം എക്‌സൈസ് തീരുവ ചുമത്തുമ്പോള്‍ സംസ്ഥാനങ്ങള്‍ വാറ്റ് ഈടാക്കുന്നു. സംസ്ഥാനങ്ങൾ നികുതി കുറച്ചാല്‍ കേന്ദ്രവും അതിന് തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു. 2020 മാർച്ചിൽ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 19 ഡോളറായിരുന്നു. എന്നാല്‍ ഈ വർഷം അത് 65 ഡോളറാണ്. അതിനാലാണ് സര്‍ക്കാര്‍ പെട്രോളിയം ഉല്പന്നങ്ങള് ജി.എസ്.ടിയുടെ കീഴില്‍ കൊണ്ടുവരാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏതെങ്കിലും സംസ്ഥാനത്തിന് പെട്രോളിയം ഉല്പന്നങ്ങള് ജി.എസ്.ടിയുടെ കീഴില്‍ കൊണ്ടുവരണമെന്ന് തോന്നിയാല്‍ ചര്‍ച്ച ചെയ്യുന്നതിന് കേന്ദ്ര സർക്കാർ തയ്യാറാണന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, ഇന്ധന വിലവര്‍ദ്ധനവിനെക്കുറിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തണമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ധനകാര്യ സഹമന്ത്രിയുടെ പ്രതികരണം പുറത്തുവന്നത്.
Post Your Comments