ചണ്ഡിഗഡ്: പഞ്ചാബിൽ വീണ്ടും ഡ്രോൺ സാന്നിദ്ധ്യം. പത്താൻകോട്ട് ജില്ലയിലാണ് ഡ്രോൺ കണ്ടെത്തിയത്. അതിർത്തിയിൽ നിരീക്ഷണം നടത്തുന്നതിനിടെ ബിഎസ്എഫ് ജവാന്മാരാണ് ഡ്രോൺ കണ്ടെത്തിയത്. തുടർന്ന് ജവാന്മാർ ഡ്രോണിന് നേരെ വെടിയുതിർത്തു. ഉടൻ ഡ്രോൺ പാകിസ്ഥാൻ ഭാഗത്തേക്ക് തിരികെ പോയതായാണ് റിപ്പോർട്ട്.
ഇന്ത്യാ- പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിയിലുള്ള ദിണ്ഡ പോസ്റ്റിന് സമീപത്തായി ഭാമിപാൽ മേഖലയിലാണ് ഡ്രോൺ സാന്നിദ്ധ്യം കണ്ടെത്തിയതെന്ന് പത്താൻകോട്ട് പോലീസ് സീനിയർ സൂപ്രണ്ട് ഗുൽനീത് സിംഗ് ഖുറാന ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ത്യൻ അതിർത്തിയിൽ ഡ്രോൺ എന്തെങ്കിലും തരത്തിലുള്ള വസ്തുക്കൾ നിക്ഷേപിച്ചിട്ടുണ്ടോയെന്ന് പരിശോധന നടത്തിയെന്നും എന്നാൽ അത്തരത്തിലൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡ്രോൺ സാന്നിദ്ധ്യം കണ്ടെത്തിയതോടെ മേഖലയിൽ സുരക്ഷ ശക്തമാക്കിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
Read Also : ‘കൃഷ്ണൻകുട്ടി പണി തുടങ്ങി’ പ്രദർശനത്തിനൊരുങ്ങുന്നു
ഇക്കഴിഞ്ഞ ഡിസംബർ മാസത്തിൽ ഡ്രോൺ വഴി നിക്ഷേപിച്ച സ്‌ഫോടക ശേഖരം പഞ്ചാബിൽ നിന്നും സുരക്ഷാ സേന കണ്ടെടുത്തിരുന്നു. 11 ഹാൻഡ് ഗ്രനേഡുകളാണ് പഞ്ചാബിലെ ഗുരുദാസ്പൂരിൽ നിന്നും സുരക്ഷാ സേന കണ്ടെത്തിയത്. പാകിസ്ഥാൻ അതിർത്തിയ്ക്ക് സമീപത്തായാണ് ഗുരുദാസ്പൂർ. തടി നിർമ്മിതമായ ബോക്‌സിൽ വെച്ച ഗ്രനേഡുകൾ നൈലോൺ നൂലിൽ കെട്ടി ഡ്രോണിൽ നിന്നും താഴേക്ക് നിക്ഷേപിക്കുകയായിരുന്നു. ചൈനീസ് ഡ്രോണുകൾ ഉപയോഗിച്ച് ഇന്ത്യൻ അതിർത്തിയിൽ നീരീക്ഷണം നടത്താനും പാകിസ്ഥാൻ ശ്രമിക്കുന്നുണ്ട്.
Post Your Comments