KeralaLatest NewsNews

അഴിമതിക്കാരന്റെ മകനെ വേണ്ട, ഇബ്രാഹിം കുഞ്ഞിന്റെ മകനെതിരെ അണികളുടെ പ്രതിഷേധം

കൊച്ചി : സംസ്ഥാനത്ത് നിയസഭാ തെരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകള്‍ മാത്രം ശേഷിയ്‌ക്കെ കളമശേരിയിലെ യു.ഡി.എഫ് സ്ഥാര്‍നാര്‍ത്ഥിയെ ചൊല്ലി കലഹം. ലീഗ് സ്ഥാനാര്‍ത്ഥിയും ഇബ്രാഹിം കുഞ്ഞിന്റെ മകനുമായ അബ്ദുള്‍ ഗഫൂറിനെതിരെയാണ് അണികളുടെ പ്രതിഷേധം ശക്തമായത്. . അഹമ്മദ് കബീറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ഇവരുടെ ആവശ്യം . ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിമതര്‍ യോഗം ചേര്‍ന്നു. മുസ്ലിം ലീഗ്, യൂത്ത്, ലീഗ്, എം.എസ്.എഫ് നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. മുസ്ലിം ലീഗിന്റെ വികാരം പ്രകടിപ്പിക്കാനാണ് ഇവിടെ എത്തിച്ചേര്‍ന്നതെന്ന് നേതാക്കള്‍ പറഞ്ഞു.

Read Also : ലതികാ സുഭാഷിന് സീറ്റ് ലഭിക്കാതെയിരുന്നതിന് പിന്നിൽ ജലന്ധർ ബിഷപ്പോ? ഇരയ്‌ക്കൊപ്പം നിന്നത് വിനയായി

ആരോപണങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ നിലവിലുള്ള സ്ഥാനാര്‍ത്ഥിയുമായി തെരഞ്ഞെടുപ്പിനെ നേരിടാനാവില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. മങ്കടയില്‍ സീറ്റ് ലഭിക്കാതെ വന്നതോടെ തന്റെ ജന്മനാടായ കളമശേരിയില്‍ മത്സരിക്കാമെന്നു കാണിച്ച് അഹമ്മദ് കബീര്‍ പാര്‍ട്ടി നേതൃത്വത്തിനു കത്തു നല്‍കിയിരുന്നു. ഇതു പരിഗണിക്കാതെ വന്ന സാഹചര്യത്തിലാണ് ജില്ലയിലെ നേതാക്കളെ സംഘടിപ്പിച്ച് സ്ഥാനാര്‍ത്ഥി മാറ്റം ആവശ്യപ്പെട്ട് യോഗം ചേരുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button