കൊച്ചി: രക്താണുക്കളുടെ എണ്ണം തീരെ കുറവ്; ലേക് ഷോറില്‍ ചികില്‍സയിലുള്ള ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യത്തില്‍ ആശങ്ക. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ നിര്‍ദ്ദേശം . അതേസമയം, പാലാരിവട്ടം അഴിമതി കേസില്‍ അറസ്റ്റൊഴിവാക്കാന്‍ വികെ ഇബ്രാഹിംകുഞ്ഞ് ആശുപത്രി നാടകം കളിച്ചുവെന്നായിരുന്നു ആദ്യ വിലയിരുത്തല്‍. എന്നാല്‍ പുറത്തു വരുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇബ്രാഹിംകുഞ്ഞിനുണ്ടെന്ന വസ്തുതയാണ്. ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നു വിപിഎസ് ലേക്ഷോര്‍ ആശുപത്രി അധികൃതര്‍. വിളര്‍ച്ചയുണ്ട്. രക്താണുക്കളുടെ എണ്ണം കുറവാണ്. കാന്‍സര്‍ ബാധിച്ച അദ്ദേഹം ഒരു വര്‍ഷമായി ഡോ. വി.പി. ഗംഗാധരന്റെ ചികിത്സയിലാണ്.
ഇബ്രാഹിംകുഞ്ഞിന് എല്ലാ മാസവും പരിശോധന നടത്താറുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അതിനിടെ ചികില്‍സയില്‍ കഴിയുന്ന വി കെ ഇബ്രാഹിംകുഞ്ഞിനെ പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന വിദഗ്ധ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി നിര്‍ദ്ദേശിച്ചത്. വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയും ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. ഇബ്രാഹിംകുഞ്ഞ് കടുത്ത രോഗബാധിതനാണെന്ന് ജാമ്യാപേക്ഷയില്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കോഴ വാങ്ങിയിട്ടില്ലെന്നും ഇബ്രാഹിംകുഞ്ഞ് ജാമ്യാപേക്ഷയില്‍ അറിയിച്ചു.
Post Your Comments