തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്ന് ഉമ്മന്‍ ചാണ്ടി. അഴിമതികളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതുകൊണ്ടൊന്നും പ്രതിപക്ഷത്തിന്റെ വായടയ്ക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം അഴിമതി നടത്തിയെന്ന് പറയുന്ന കമ്പനിക്ക് കൂടുതല്‍ വര്‍ക്കുകള്‍ സര്‍ക്കാര്‍ നല്‍കുന്നു. ഗുരുതരമായ അഴിമതി നടത്തിയ കമ്പനി ആണെങ്കില്‍ ആ കമ്പനിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യണമെന്നും പാലാരിവട്ടം പാലം ഇടതുപക്ഷ സര്‍ക്കാര്‍ നേട്ടമായി പറഞ്ഞിരുന്നെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
നേരത്തെ മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചേക്കാം എന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ നിന്ന് തന്നെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ ഓണ്‍ലൈനായി കോടതിയില്‍ ഹാജരാക്കും എന്നാണ് സൂചന.
Post Your Comments