കൊച്ചി : മുന്‍മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെതിരെ അഴിമതി കേസില്‍ അന്വേഷണം നടത്തുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി വിജിലന്‍സ്. കേസില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കാത്തിരിക്കുകയാണെന്ന് വിജിലന്‍സ് പറഞ്ഞു. പാലാരിവട്ടം മേല്‍പ്പാലവുമായി ബി അഴിമതി കേസിലാണ് സര്‍ക്കാര്‍ അനുമതി ലഭിക്കാത്തത്.
Read Also :അഴിമതിക്കാരന്‍ താനല്ല; പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ പ്രതികരണവുമായി വി.കെ.ഇബ്രാഹിം കുഞ്ഞ്
കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് വിജിലന്‍സ് ഇക്കാര്യം പറഞ്ഞത്. അഴിമതി നിരോധന നിയമപ്രകാരം മുന്‍മന്ത്രിയായ വികെ ഇബ്രാഹിംകുഞ്ഞിനെതിരെ കേസ് അന്വേഷിക്കണമെങ്കില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.
എന്നാല്‍ മൂന്നാഴ്ചയോളമായി വിജിലന്‍സ് ഇതിനുള്ള അപേക്ഷ ആഭ്യന്തര വകുപ്പിന് കൈമാറിയിട്ട്. സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. അനുമതി ലഭിച്ചാല്‍ ഇബ്രാഹിംകുഞ്ഞിന്റെ പങ്കിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും വിജിലന്‍സ് സത്യവാങ്മൂലത്തില്‍ പറയുന്നു. പാലാരിവട്ടം പാലം അഴിമതിയിലെ ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകന്‍ ആയ ഗിരീഷ് ബാബു ആണ് ഹൈക്കോടതിയെ സമീപിച്ചത്.
Post Your Comments