Latest NewsKeralaNattuvarthaNewsIndia

ഏറ്റുമാനൂരുമില്ല വൈപ്പിനുമില്ല എങ്കിൽ ഇനി സ്വാതന്ത്ര്യ സ്ഥാനാർഥിയായേക്കാമെന്ന് ലതിക സുഭാഷ്

ഏറെ ചർച്ചയായ രാജിയായിരുന്നു മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷിന്റേത്. തമ്മിലടികളിൽ കോൺഗ്രസിൽ കത്തി നിൽക്കെ ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കുമെന്ന ലതിക സുഭാഷിന്റെ പ്രസ്താവന ഏറെ ചർച്ചകൾക്ക് വഴിവയ്ക്കുമെന്നുറപ്പാണ്. പ്രവര്‍ത്തകരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് പ്രഖ്യാപനം ഉണ്ടായേക്കും. ഇന്ന് തന്നെ പ്രചാരണം തുടങ്ങിയേക്കും എന്നാണ് സൂചന. കോണ്‍ഗ്രസ് ഇനി ഒരു സീറ്റ് തന്നാലും സ്വീകരിക്കില്ലെന്നാണ് ലതികയുടെ നിലപാട്. കോണ്‍ഗ്രസിന്‍്റെ പ്രാഥമിക അംഗത്വം രാജി വയ്‍ക്കുമെന്നും ലതിക വ്യക്തമാക്കിയിട്ടുണ്ട്.

Also Read:രാഹുലിന്റെ കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊണ്ട് തയ്യറാക്കിയ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പട്ടികയാണ് ഏറ്റവും മികച്ചത്; ചെന്നിത്തല

സീറ്റ് നിഷേധിച്ചത് ആരാണെന്ന് തനിക്ക് അറിയില്ലെന്ന് ലതിക സുഭാഷ് പറയുന്നു. എന്താണ് ഭാവി പരിപാടി എന്നത് സംബന്ധിച്ച്‌ ഇന്ന് നിര്‍ണായക തീരുമാനം എടുക്കും. ഇനി കോണ്‍ഗ്രസ് പാര്‍ട്ടി ഒരു സീറ്റ് തന്നാല്‍ ഇത്തവണ മത്സരിക്കില്ല എന്ന് തന്നെയാണ് ലതികയുടെ മറുപടി. കെപിസിസി പ്രസിഡന്‍റിനെ വിളിച്ചിട്ട്‌ ഫോണ്‍ പോലും എടുത്തില്ല. ഏറ്റുമാനൂര്‍ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചു
ഏറ്റുമാനൂര്‍ ഇല്ലെങ്കിലും വൈപിനില്‍ മത്സരിക്കാന്‍ തയ്യാറായിരുന്നു, എന്നാല്‍ അത് നടന്നില്ലെന്ന് ലതിക പറയുന്നു. ഒരു പാര്‍ട്ടിയുടെയും പിന്തുണയില്ലെങ്കിലും ഏറ്റുമാനൂരില്‍ ജയിക്കാനാകും എന്നാണ് വിശ്വാസമെന്നും ലതിക പ്രതികരിച്ചു.

സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടമില്ലെന്ന് ഉറപ്പായതോടെ അങ്ങേയറ്റം വൈകാരിക പ്രതികരണമാണ് ലതിക സുഭാഷ് ഇന്നലെ കെപിസിസി ഓഫീസിന് മുന്നില്‍ നടത്തിയത്. അതിനെ മാധ്യമങ്ങൾ കൃത്യമായി വിനിയോഗിക്കുകയും ചെയ്തു. പല പദവികളിലായി പതിറ്റാണ്ടുകള്‍ നീണ്ട പ്രവര്‍ത്തനങ്ങളെല്ലാം എണ്ണിപ്പറഞ്ഞ ലതിക സുഭാഷ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പിക്കരഞ്ഞു. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഏറെ ദുഖമുണ്ടെന്ന് ലതികാ സുഭാഷ് പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടി അലഞ്ഞ സ്ത്രീകളെ എല്ലാം അവഗണിച്ചു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ കരയേണ്ടി വന്നു കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണക്ക് സീറ്റ് കിട്ടാന്‍ എന്നും ലതികാ സുഭാഷ് പറഞ്ഞു.

പിണറായി മോദി സര്‍ക്കാരിന്‍റെ സ്ത്രീ വരുദ്ധ നയങ്ങള്‍ക്കെതിരെ ഒരു പകുതിയും സ്ത്രീകളെ മാറ്റിനിര്‍ത്തുന്ന കോണ്‍ഗ്രസ് നയത്തിനെതിരെ മറുപകുതിയും തലമുണ്ഡനം ചെയ്യുന്നു എന്നും തിരുത്തല്‍ ശക്തിയായി എന്നും ജനങ്ങള്‍ക്ക് ഇടയില്‍ ഉണ്ടാകുമെന്നുമാണ് ലതിക സുഭാഷിന്‍റെ പ്രതികരണം. അനുനയിപ്പിക്കാനെത്തിയ എംഎം ഹസ്സനോട് 15 വയസ്സുള്ള കുട്ടിയല്ലല്ലോ എന്ന ചോദ്യമാണ് ലതികാ സുഭാഷിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ലതിക യുഡിഎഫ് കണ്‍വീനറുടെ കാല് തൊട്ട് വന്ദിക്കുകയും ചെയ്തിരുന്നു. നാല്‍പത് വര്‍ഷമായി നെഞ്ചോട് ചേര്‍ത്ത് വയ്ക്കുന്നതാണ് മൂവര്‍ണക്കൊടിയെന്നായിരുന്നു ലളിതയുടെ വികാരനിർഭരമായ മറുപടി. പാര്‍ട്ടി പെറ്റമ്മയെ പോലെയാണ്. അത് അപമാനിക്കപ്പെടരുതെന്നാണ് ആഗ്രഹം. സമയവും കാലവും ഇല്ലാതെ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. വനിത എന്ന പരിമിതി എവിടെയും തസമായിട്ടില്ല. പറഞ്ഞിട്ടുമില്ല. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷക്ക് എന്തുകൊണ്ട് സീറ്റ് നിഷേധിക്കുന്നു എന്ന ചോദ്യമാണ് ഉന്നയിക്കുന്നത്. 20 ശതമാനം സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് പോലും കഴിഞ്ഞിട്ടില്ലെന്നും ലതികാ സുഭാഷ് അഭിപ്രായപ്പെടുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button