COVID 19Latest NewsNewsKuwaitGulf

പിസിആര്‍ സര്‍ട്ടിഫിക്കറ്റുകളിലെ കൃത്രിമം തടയാന്‍ പുതിയ സംവിധാനവുമായി കുവൈറ്റ്

കുവൈറ്റ് സിറ്റി: വിദേശ രാജ്യങ്ങളില്‍ നിന്നും കുവൈറ്റിലേയ്ക്ക് വരുന്നവര്‍ക്കുള്ള പിസിആര്‍ സര്‍ട്ടിഫിക്കറ്റുകളിലെ കൃത്രിമം തടയുന്നതിനായി കുവൈറ്റ് വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ “മുന” സംവിധാനം നിലവില്‍ വന്നു. ഇന്ത്യ ഉള്‍പ്പെടെ 15 രാജ്യങ്ങളിലെ ലബോറട്ടികളെയാണ് പ്രാഥമിക ഘട്ടത്തില്‍ “മുന” സംവിധാനം വഴി ബന്ധിപ്പിച്ചിരിക്കുന്നത്.

Read Also: ‘ഞാൻ ലജ്ജിക്കുന്നു’: ഹിന്ദു ദേശീയവാദത്തില്‍ ബിജെപിയെ പിന്തളളാനാണ് കെജ്‌രിവാള്‍ ശ്രമിക്കുന്നുവെന്ന് പ്രശാന്ത് ഭൂഷണ്‍

നിലവില്‍ ഇന്ത്യ, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, യൂ എ ഇ , തുര്‍ക്കി, ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ, ഈജിപ്ത്, ജോര്‍ദാന്‍, യുണൈറ്റഡ് കിംഗ്ഡം, ഫ്രാന്‍സ്, അമേരിക്ക എന്നീ രാജ്യങ്ങളിലെ ലാബുകളെയാണ് “മുന” സംവിധാനം വഴി ബന്ധിപ്പിച്ചിട്ടുള്ളത്. കുവൈറ്റിന് പുറത്തുള്ള ലബോറട്ടറികള്‍ ഓഡിറ്റ് ചെയ്യുന്നതിനും അവര്‍ നല്‍കുന്ന പിസിആര്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനുമായാണ് ഇത്തരത്തിലുള്ള സംവിധാനം ഏർപ്പെടുത്തിയത്.

Read Also: ജൂഡ് ആന്റണിയുടെ കണ്ണ് നിറച്ച കാഴ്ച

അതിനാൽ കുവൈറ്റിലേയ്ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള പി സി ആര്‍ പരിശോധന “മുന” സംവിധാനം വഴി മാത്രമേ അനുവദിക്കുകയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button