കണ്ണൂര്‍: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മുഖ്യമന്ത്രി പിണറായി വിജയനാണ് മത്സരിക്കുന്നത്. എന്നാല്‍ ധര്‍മ്മടത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഇതേ കുറിച്ച് മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി കെ.സുധാകരന്‍. ധര്‍മ്മടത്ത് നടക്കുന്നത് തെരഞ്ഞെടുപ്പാണെന്നും ഗുസ്തി മത്സരമല്ലെന്നും കെ.സുധാകരന്‍ എം.പി പറഞ്ഞു. യു.ഡി.എഫ് കണ്ണൂര്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ സുധാകരന്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ താന്‍ മത്സരിക്കുമെന്ന പ്രചാരണം അദ്ദേഹം തള്ളിക്കളഞ്ഞു. പലര്‍ക്കും പല ആഗ്രഹങ്ങളുണ്ടാകും. എന്നാല്‍ അതിനൊന്നും നിന്നു കൊടുക്കാന്‍ എനിക്ക് കഴിയില്ല. കോണ്‍ഗ്രസില്‍ കരുത്തന്മാര്‍ ഒട്ടേറെയുണ്ട്.
പാര്‍ട്ടിയില്‍ മുഴുവന്‍ കരുത്തരാണെന്നു തന്നെ പറയാം. തെരഞ്ഞെടുപ്പില്‍ കരുത്തിന്റെ ആവശ്യമല്ല , ഗുസ്തി മത്സരമാണെങ്കില്‍ കരുത്തു തെളിയിക്കാമെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം, ലതിക സുഭാഷിന്റെ ആവശ്യം എല്ലാ മുതിര്‍ന്ന നേതാക്കളുടെയും മുന്നില്‍ ഉണ്ടായിരുന്നെങ്കിലും ഇത്ര വലിയ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് ആരും കരുതിയില്ല. സംസ്ഥാന നേതാക്കള്‍ ഇത് പറഞ്ഞു തീര്‍ക്കേണ്ടതായിരുന്നു എന്ന വികാരമാണ് ഹൈക്കമാന്‍ഡിനുള്ളതെന്നും അദ്ദേഹം പറയുന്നു.
Post Your Comments