KeralaLatest NewsIndia

ലതികാ സുഭാഷിന് സീറ്റ് ലഭിക്കാതെയിരുന്നതിന് പിന്നിൽ ജലന്ധർ ബിഷപ്പോ? ഇരയ്‌ക്കൊപ്പം നിന്നത് വിനയായി

കന്യാസ്ത്രീ പീഡന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഇരയായ കന്യാസ്ത്രി നടത്തിയ ഉപവാസ സമര പന്തലില്‍ ലതിക സുഭാഷ് മഹിളകോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച്‌ പങ്കെടുത്തിരുന്നു

കൊച്ചി : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനും ലതികയുടെ സീറ്റിനും തമ്മിൽ ബന്ധമുണ്ടോ? ഉണ്ടെന്നാണ് ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു ഹൈക്കോടതി ജങ്ഷനില്‍ സേവ് ഔവര്‍ സിസ്റ്റേഴ്സ് ഫോറത്തിന്റെ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരവേദിയില്‍ ധൈര്യസമേതം എത്തിയ ഏക കോണ്‍ഗ്രസ് നേതാവായിരുന്നു ലതികാ സുഭാഷ്. അന്ന് മുതല്‍ തന്നെ ഫ്രാങ്കോയുടെ കണ്ണിലെ കരടായിരുന്നു അവര്‍.

കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍ നടത്തിയ പ്രതിഷേധത്തിലേക്കാണ് ലതികാ സുഭാഷ് എത്തിയതും പിന്തുണ അറിയിച്ചതും. ഇതിനുള്ള പ്രതികാരമായിരുന്നു സീറ്റ് നിഷേധം. ഇത് തിരിച്ചറിഞ്ഞാണ് തല മുണ്ഡനത്തിലേക്ക് അവര്‍ പോയത്. ഉമ്മന്‍ ചാണ്ടിക്ക് പോലും ലതികാ സുഭാഷിന് വേണ്ടി വാദിക്കാനുള്ള കരുത്ത് ഇല്ലായിരുന്നു. വൈപ്പിനിലും ഏറ്റുമാനൂരിലും സീറ്റിനായി ലതിക നടത്തിയ നീക്കമെല്ലാം അങ്ങനെ വെറുതെയായി. എന്തുവന്നാലും ലതികയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ അനുവദിക്കില്ലെന്ന് ചില ബിഷപ്പുമാര്‍ തീരുമാനവും എടുത്തു.

ഇതിന്റെ തുടര്‍ച്ചയായിരുന്നു പ്രിന്‍സ് ലൂക്കോസിനെ മുന്നില്‍ നിര്‍ത്തി സഭ ലതികാ സുഭാഷിനെ വെട്ടി എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏറ്റുമാനുര്‍ സീറ്റ് കോണ്‍ഗ്രസിന് കേരളാ കോണ്‍ഗ്രസ് ജോസഫിന് കൈമാറേണ്ട സാഹചര്യമുണ്ടാക്കിയത് സഭകളുടെ ഇടപെടലായിരുന്നു. ഫ്രാങ്കോ മുളയ്ക്കിലിനെതിരെ കരുതലോടെ മാത്രമാണ് രാഷ്ട്രീയക്കാര്‍ പ്രതികരിച്ചത്. പരസ്യമായി ആരും സമരത്തിന് പിന്തുണ അര്‍പ്പിച്ചെത്തിയില്ല. ഇത് തെറ്റിച്ച ഏക നേതാവായിരുന്നു ലതികാ സുഭാഷ്.

read also: എന്‍.ഐ.എ റെയ്​ഡിന്​​​ പോപുലര്‍ ഫ്രണ്ടുമായി ബന്ധമില്ല, വ്യാജവാർത്തയിൽ നിന്ന് പിന്തിരിയണമെന്ന്​ നേതാക്കള്‍

കന്യാസ്ത്രീ പീഡന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഇരയായ കന്യാസ്ത്രി നടത്തിയ ഉപവാസ സമര പന്തലില്‍ ലതിക സുഭാഷ് മഹിളകോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച്‌ പങ്കെടുത്തിരുന്നു. ഇതില്‍ നീരസം ഉണ്ടായ കത്തോലിക്കാ സഭ ലതികയെ മത്സരിപ്പിക്കരുതെന്ന് കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് സൂചന. മറുനാടൻ ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button