KottayamKeralaLatest NewsNewsCrime

കന്യാസ്ത്രീയുടെ മൊഴി വിശ്വാസയോഗ്യമല്ല, മറ്റു ചിലരുടെ താത്പര്യങ്ങളില്‍പ്പെട്ടു: വിധി പകര്‍പ്പ് പുറത്ത്

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ബലാത്സംഗം ചെയ്‌തെന്ന കന്യാസ്ത്രീയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കോടതി. ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ വിധി പകര്‍പ്പ് പുറത്ത് വന്നു. കന്യാസ്ത്രീ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചെന്നും മറ്റു ചിലരുടെ താത്പര്യങ്ങളില്‍പ്പെട്ടുപോയെന്നും വിധി പകര്‍പ്പില്‍ പറയുന്നു. ഫ്രാങ്കോയ്ക്ക് എതിരെ ചുമത്തിയിട്ടുള്ള ഏഴ് വകുപ്പുകളും പരാതിയും നിലനില്‍ക്കില്ലെന്ന് വിധിയില്‍ വ്യക്തമാക്കുന്നു.

Read Also : സിൽവർലൈൻ റെയിൽ പദ്ധതി കേരളത്തിന്റെ ഭാവിക്ക് അനിവാര്യം: കെ റെയിൽ എംഡി

ബിഷപ്പ് ബലാത്സംഗം ചെയ്തുവെന്ന കന്യാസ്ത്രീയുടെയും ഒപ്പമുള്ളവരുടെയും മൊഴി വിശ്വാസയോഗ്യമല്ല. പല ഘട്ടത്തിലും പല രീതിയിലാണ് കന്യാസ്ത്രീ മൊഴി നല്‍കിയത്. നെല്ലും പതിരും ചേര്‍ന്നൊരു കേസാണിത്. മഠത്തില്‍ രണ്ട് ഗ്രൂപ്പുകളായി അധികാരതര്‍ക്കമുണ്ടായിരുന്നു. ബിഷപ്പും പരാതിക്കാരിയുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങളും നിലനിന്നിരുന്നു. അതിന്റെ തുടര്‍ച്ചയായി രൂപപ്പെട്ടതാണ് ഈ കേസ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതിനാല്‍ ഇപ്പോള്‍ പ്രോസിക്യൂഷന്‍ അവതരിപ്പിച്ച തെളിവുകള്‍ ഫ്രാങ്കോയെ ശിക്ഷിക്കുന്നതിന് കാരണമല്ല.

കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതി ഉന്നയിക്കുന്ന അതേഘട്ടത്തില്‍ പരാതിക്കാരിയും ഒപ്പമുള്ള കന്യാസ്ത്രീകളും തങ്ങള്‍ക്ക് വേറൊരു മഠം അനുവദിച്ചാല്‍ ഈ പരാതി ഒത്തുതീര്‍പ്പാക്കാം എന്ന് പറഞ്ഞിരുന്നു. കന്യാസ്ത്രീ ലൈംഗികമായി ഉപയോഗിക്കപ്പെട്ടു എന്നതില്‍ സംശയമില്ല. പക്ഷേ ബിഷപ്പുമായി ബന്ധപ്പെട്ടുള്ള കേസ് വരും മുമ്പേ പരാതിക്കാരിയുടെ ഒരു ബന്ധു തന്നെ അവര്‍ക്കെതിരെ പരാതിയുമായി വന്നിരുന്നു.

കന്യാസ്ത്രീക്ക് ബിഷപ്പുമായല്ല മറ്റു പലരുമായിട്ടായിരുന്നു ബന്ധം എന്ന് പ്രതിഭാഗം വാദിച്ചപ്പോള്‍ ഈ വാദത്തെ ഖണ്ഡിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. കന്യാസ്ത്രീയുടെ മൊബൈല്‍ ഫോണടക്കം പരിശോധിച്ചാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുമായിരുന്നുവെന്ന് പ്രതിഭാഗം പറയുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button