തിരുവനന്തപുരം: സംസ്ഥാന നിയസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനം ഉറ്റുനോക്കുന്ന പ്രധാന മണ്ഡലമാണ് നേമം. നേമത്ത് കെ.മുരളീധരന്‍ കൂടി കളത്തിലിറങ്ങിയതോടെ മത്സരം കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. നേമത്ത് ബി.ജെ.പിയും യു.ഡി.എഫും തമ്മിലാണ് മത്സരമെന്നാണ് ബി.ജെ.പി നേതാവ് . എസ്.സുരേഷ് പറയുന്നത്.
ത്രികോണ മത്സരമുണ്ടാവുമെന്ന് കരുതുന്നില്ല. നേമത്തെ സി.പി.എം വോട്ടുകള്‍ ഇത്തവണ യു.ഡി.എഫിന് പോകും. സി.പി.എം വോട്ട് മറിക്കുമെങ്കിലും തോല്‍പ്പിക്കാനാവില്ലെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് പ്രതികരിച്ചു. ത്രികോണമത്സരമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഇടതുപക്ഷം ചിത്രത്തില്‍ നിന്ന് പോയി. കെ.മുരളീധരന്‍ ശിവന്‍കുട്ടിയേക്കാള്‍ നല്ല സ്ഥാനാര്‍ത്ഥിയായതിനാല്‍ സി.പി.എം വോട്ടുകള്‍ കൂടി യു.ഡി.എഫിന് പോകുമെന്നും സുരേഷ് പറഞ്ഞു.
Post Your Comments