Latest NewsKeralaNews

“മോദി സര്‍ക്കാരിൻ്റെ വികസന പദ്ധതികള്‍ കേരളത്തില്‍ വോട്ടായി മാറും, കേരളം ബിജെപി ഭരിക്കും ” : ജെ ആര്‍ പത്മകുമാര്‍

തിരുവനന്തപുരം : കേരളത്തില്‍ 35 സീറ്റ് കിട്ടിയാല്‍ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ്റെ അവകാശവാദത്തെ ന്യായീകരിച്ച് പാർട്ടി നേതാവ് ജെ ആര്‍ പത്മകുമാര്‍. കേരളത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ 71 സീറ്റു വേണ്ട. ബിജെപിയുടെ പദ്ധതി എന്താണെന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. പക്ഷേ 35 സീറ്റ് ലഭിച്ചാല്‍ കേരളം ഭരിക്കുന്നത് ബിജെപി ആയിരിക്കുമെന്നും ജെ ആര്‍ പത്മകുമാര്‍ പറഞ്ഞു.

Read Also : കാശ്‌മീരിൽ ലഷ്‌കർ ഇ ത്വായ്ബ ഭീകരനെ വധിച്ച് സുരക്ഷാസേന

മോദി സര്‍ക്കാരിൻ്റെ വികസന പദ്ധതികള്‍ കേരളത്തില്‍ വോട്ടായി മാറും. ഇടത് വലത് മുന്നണികള്‍ ജനദ്രോഹ നടപടികളാണ് സ്വീകരിച്ചത്. യുഡിഎഫും എല്‍ഡിഎഫും അഴിമതിയുടെ കൂടാരങ്ങളാണ്. രണ്ട് മുന്നണികളില്‍ നിന്നും നിരവധി ആളുകള്‍ ഇനിയും ബിജെപിയില്‍ ചേരും. ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎം കോണ്‍ഗ്രസ് അന്തര്‍ധാര സജീവമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ധനവില വര്‍ധനവ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമാകില്ല. വില വര്‍ധനവിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ്. 50 രൂപയ്ക്ക് പെട്രോളും ഡീസലും നല്‍കാമെന്ന് ബിജെപി പറഞ്ഞിട്ടില്ല. അന്താരാഷ്ട്ര വിപണിക്കനുസൃതമായാണ് കേരളത്തിലും ഇന്ധനവില കുതിച്ചുയര്‍ന്നത്. കേരളത്തിലെ വോട്ടര്‍മാര്‍ മാറി ചിന്തിക്കുന്നവരാണെന്നും മോദിയുടെ വികസനപദ്ധതികള്‍ കേരളത്തില്‍ യാഥാര്‍ഥ്യമാക്കാന്‍ ബിജെപിയെ അവര്‍ അധികാരത്തിലെത്തിക്കുമെന്നും പത്മകുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button