![](/wp-content/uploads/2019/07/arest-800-orgnl.jpg)
മാള; എട്ടോളം വധശ്രമം ഉൾപ്പെടെ ഒട്ടേറെ ക്രിമിനൽ കേസിൽ പ്രതിയായിട്ടുള്ള യുവാവ് കാപ്പ നിയമപ്രകാരം മാളയിൽ അറസ്റ്റ് ചെയ്തിരിക്കുന്നു. കുരുവിലശേരി വടാശേപി പ്രമോദാണ് (28) അറസ്റ്റിലായത്. 2013 മുതൽ വിവിധ സ്റ്റേഷനുകളിലായി എട്ടോളം വധശ്രമ കേസുകളിൽ ഇയാൾ പ്രതിയാണ്. മോഷണം, പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കൽ, പീഡനം, ചന്ദനം മോഷണം എന്നീ കേസുകളിലും പ്രതിയാണെന്നു പൊലീസ് പറഞ്ഞു.ഒളിവിൽപോയ ഇയാളെ രഹസ്യ വിവരം ലഭിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു ഉണ്ടായത്.
മാള ഇൻസ്പെക്ടർ ഷോജോ വർഗീസിന്റെ നേതൃത്വത്തിൽ എസ്ഐ രാജേഷ് ആയോടൻ, എഎസ്ഐ ദിനേശൻ, സ്പെഷൽ ബ്രാഞ്ച് എഎസ്ഐ ഒ.എച്ച്. ബിജു, സീനിയർ സിപിഒ മാരായ ബിജു കട്ടപ്പുറം, മിഥുൻ ആർ. കൃഷ്ണ, സിപിഒമാരായ സലേഷ്, വിമൽ, സുജിത്ത് എന്നിവർ കൂടിയാണ് പ്രമോദിനെ പിടികൂടിയത്.
Post Your Comments