KeralaLatest NewsIndiaNews

കാണ്ടഹാര്‍ ഹൈജാക്ക് സമയത്ത് സ്വയം ബന്ദിയാകാന്‍ തയ്യാറായ ആളാണ് അവര്‍; മമതയെ വാനോളം പുകഴ്ത്തി യശ്വന്ത് സിന്‍ഹ

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പുകഴ്ത്തി യശ്വന്ത് സിന്‍ഹ. കഴിഞ്ഞ ദിവസമാണ് യശ്വന്ത് സിൻഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഫൈറ്റര്‍ ജെറ്റ് ഹൈജാക്ക് ചെയ്ത കാണ്ടഹാറിലേക്ക് കൊണ്ടുപോയ സമയത്ത് താന്‍ ബന്ദിയായി പോകാന്‍ തയ്യാറാണെന്ന് പറഞ്ഞയാളാണ് മമത ബാനര്‍ജിയെന്നും ബന്ദികളാക്കിയവരെ വിട്ടയക്കണമെന്നും പകരം താന്‍ ബന്ദിയായി പോകാമെന്നുമായിരുന്നു അന്ന് നടന്ന ഒരു ക്യാബിനറ്റ് മീറ്റിംഗില്‍ അവര്‍ പറഞ്ഞതെന്നും യശ്വന്ത് സിന്‍ഹ ചൂണ്ടിക്കാട്ടി.

Also Read:നിയസഭ തിരഞ്ഞെടുപ്പ് : പ്രചാരണം ആരംഭിച്ച് എൽ.ഡി.എഫ് സ്ഥാനാർഥികൾ

പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്കുമുമ്പാണ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ഭരണകാലത്ത് കേന്ദ്ര ധനമന്ത്രിയായിരുന്നു ഇദ്ദേഹം. പാര്‍ട്ടിയില്‍ ചേരുന്നതിന് മുമ്പ് സിന്‍ഹ മമതാ ബാനര്‍ജിയെ സന്ദര്‍ശിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിവിട്ട് മുതിര്‍ന്ന നേതാക്കളടക്കം ബി.ജെ.പിയില്‍ ചേര്‍ന്നത് തൃണമൂലിന് വലിയ തിരിച്ചടിയായിരുന്നു. യശ്വന്ത് സിന്‍ഹയുടെ വരവോടെ ഇതിന് തിരിച്ചടി നല്‍കാനായെന്ന ആത്മവിശ്വാസത്തിലാണ് തൃണമൂല്‍.

അതേസമയം, മമത ബാനർജിക്ക് വോട്ട് പിടിക്കാൻ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായതും രംഗത്തുണ്ട്. ബിജെപിക്ക് വോട്ട് നൽകരുതെന്ന് ടികായത് ആവശ്യപ്പെട്ടു. രാഷ്ട്രീയത്തിന് അതീതമാണ് കർഷക പ്രതിഷേധമെന്ന ടികായതിന്റെ വാദം ഇതോടെ പൊളിയുകയാണ്. മമതയ്‌ക്കെതിരേ നടന്ന അക്രമം നിർഭാഗ്യകരമായിപ്പോയെന്ന് ടികായത്ത് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button