KeralaLatest NewsNewsIndia

സമാനതകളില്ലാത്ത പോരാട്ടം കാഴ്ച വെയ്ക്കാൻ യുവത്വം, സാക്ഷ്യം വഹിക്കാൻ കേരള മണ്ണ്; ബിജെപിയിലെ ചുണക്കുട്ടികൾ

ബിജെപി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ രണ്ടിടത്ത് മത്സരിക്കും. മഞ്ചേശ്വരം. കോന്നി എന്നീ മണ്ഡലങ്ങളിലാണ് കെ സുരേന്ദ്രൻ മത്സരിക്കുക. സമാനതകളില്ലാത്ത പോരാട്ടം കാഴ്ച വെയ്ക്കാൻ മെട്രോമാൻ ഇ. ശ്രീധരൻ പാലക്കാട് നിന്ന് ജനവിധിതേടും. യുവത്വത്തിന് പ്രാധാന്യം നൽകിയാണ് ബിജെപി പട്ടിക പ്രഖ്യാപിച്ചത്. സമാനതകളില്ലാത്ത പോരാട്ടം കാഴ്ച വെയ്ക്കാൻ സന്ദീപ് വചസ്പതി ആലപ്പുഴയിൽ മത്സരിക്കും. ബാലുശ്ശേരിയിൽ ബാലു ബാലുശ്ശേരിയാണ് സ്ഥാനാർത്ഥിയാകുന്നത്.

ബിജെപി സംസ്ഥാന വാക്താവ് സന്ദീപ് വാര്യർ ഷൊർണ്ണൂരിലെ മണ്ണിൽ പോരാട്ടത്തിനിറങ്ങും. തിരുവനന്തപുരം നോർത്ത് കൃഷ്ണ കുമാറിന് കൊടുത്തപ്പോൾ ചിറയിൻ കീഴ് മണ്ഡലത്തിൽ ആശ നാഥ് ജനവിധി തേടും. പട്ടികയിൽ സുരേഷ് ഗോപി എം പിയും ഇടംപിടിച്ചിട്ടുണ്ട്. തൃശൂർ നിന്ന് തന്നെയാണ് ഇത്തവണയും സുരേഷ് ഗോപി മത്സരിക്കുക. ബിജെപി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ ബിജെപിയുടെ മുതിർന്ന നേതാവ് അരുൺ സിംങ് ആണ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button