KeralaLatest NewsNews

28 വര്‍ഷമായി കെപിസിസി ഭാരവാഹി, ശരത്ചന്ദ്ര പ്രസാദ് ബിജെപിയിലേയ്ക്ക്; പ്രചാരണത്തിനെതിരെ ശരത്ചന്ദ്ര പ്രസാദ്

ഒരു നേതാവിന്റെയും ബഹുമാന്യരായ പിതാക്കന്മാരെ കണ്ട് കോണ്‍ഗ്രസായ ആളല്ല താന്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ പല നേതാക്കന്മാരും ചുവടുമാറ്റം നടത്തുന്നതിന്റെ വാർത്തകൾ വന്നുകഴിഞ്ഞു. ഇപ്പോഴിതാ 28 വര്‍ഷമായി കെപിസിസി ഭാരവാഹിയായി നിൽക്കുന്ന ശരത്ചന്ദ്ര പ്രസാദ് കോണ്‍ഗ്രസ് വിടുമെന്ന പ്രചാരണം ശക്തം. ബിജെപിയുടെ കഴക്കൂട്ടത്തെ സ്ഥാനാർഥി ശരത്ചന്ദ്ര പ്രസാദ് ആണെന്നും പ്രചാരണം വ്യാപകമായതോടെ പ്രതികരണവുമായി നേതാവ് തന്നെ രംഗത്ത് എത്തി. ആരൊക്കെ പോയാലും അവസാനം വരെ താന്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് ശരത്ചന്ദ്ര പ്രസാദ് വ്യക്തമാക്കി.

read also:ഇന്ത്യയ്ക്ക് ആ​ത്മ​വി​ശ്വാ​സം ന​ല്‍കു​ന്ന സ​ർ​ക്കാരാണ് കേ​ര​ള​ത്തി​ലുള്ളത്; ​എം.​എം. മ​ണി

” 28 വര്‍ഷമായി കെപിസിസി ഭാരവാഹിയാണ്. തന്നെ അപമാനിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നത്. തന്റെ നേതാവിന്റെ ഓഫീസിലെ ഒരാള്‍ അവന് വേണ്ടപ്പെട്ട ഒരാളെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ഇത്തരത്തില്‍ പ്രചാരണം നടത്തിയത്. ഇതിനുള്ള പ്രതിവിധി പിന്നീടുണ്ടാകും. താന്‍ കോണ്‍ഗ്രസല്ലെന്ന് പറയാന്‍ ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആരുമില്ല. തന്റെ ചോര കോണ്‍ഗ്രസിന് വേണ്ടിയുള്ളതാണ്. മറിച്ചുള്ള പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്ക് ദൈവം കൊടുക്കും.” കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഒരു നേതാവിന്റെയും ബഹുമാന്യരായ പിതാക്കന്മാരെ കണ്ട് കോണ്‍ഗ്രസായ ആളല്ല താന്‍. മഹാത്മാ ഗാന്ധി തന്റെ വികാരമാണ്. ഇന്ദിരാ ഗന്ധി പ്രചോദനവും കെ കരുണാകരന്‍ രാഷ്ട്രീയ ഗുരുവുമാണ്. അവരുടെ ചിന്തയാണ് തന്റെ ഹൃദയത്തിലുള്ളത്. ആര് പോയാലും അവസാനം വരെ തന്റെ ചോര ജീവന്‍തുടിക്കുന്ന കോണ്‍ഗ്രസാണ്. ശരീരത്തില്‍ വാരികുന്തം കുത്തിയിറക്കിയപ്പോഴും താന്‍ വിളിച്ചത് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്, കെ.എസ്.യു സിന്ദാബാദ് എന്നാണെന്നും ശരത്ചന്ദ്ര പ്രസാദ് വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button