KeralaLatest NewsNews

ഇന്ത്യയ്ക്ക് ആ​ത്മ​വി​ശ്വാ​സം ന​ല്‍കു​ന്ന സ​ർ​ക്കാരാണ് കേ​ര​ള​ത്തി​ലുള്ളത്; ​എം.​എം. മ​ണി

നെ​ടു​ങ്ക​ണ്ടം : ​ഇന്ത്യയ്ക്ക് ആ​ത്മ​വി​ശ്വാ​സം ന​ല്‍കു​ന്ന സ​ർ​ക്കാരാണ് കേ​ര​ള​ത്തി​ലുള്ളതെന്ന് മ​ന്ത്രി എം.​എം. മ​ണി. എ​ൽഡിഎ​ഫ്​ ഉ​ടു​മ്പ​ൻ​ചോ​ല മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ണ്‍വെ​ന്‍ഷ​നി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം. മ​ത്സ്യം കാ​ണു​മ്പോ​ള്‍ പൂ​ച്ച​ക്ക്​ നാ​വി​ൽ വെ​ള്ള​മൂ​റു​ന്ന​ത് ​ പോലെ​യാ​ണ്​ കോ​ണ്‍ഗ്ര​സു​കാ​രെ കാ​ണു​മ്പോ​ള്‍ ബിജെപി​ക്കാ​ർ​ക്കെന്നും എം.​എം. മ​ണി പറഞ്ഞു.

ത​ദ്ദേ​ശ തെ​രഞ്ഞെടു​പ്പ​ട​ക്കം ഒ​റ്റ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന ച​പ്പ​ടാ​ച്ചി പ​റ​യു​ന്ന ധാ​ര്‍ഷ്​​ട്യ​ക്കാ​ര​നാ​ണ്​ നരേന്ദ്ര മോ​ദി. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ താ​ന്‍ മ​ത്സ​രി​ക്കുമെന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ പ​ല​രു​ടെ​യും നെ​റ്റി ചു​ളി​ഞ്ഞു. മ​നം​മ​റി​ച്ചി​ലോ​ടെ​യാ​ണ്​ ത​ന്നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. പി​ന്നീ​ട്​ മ​ന​സ്സി​ലാ​യി താ​ൻ പ​ണി അ​റി​യാ​വു​ന്ന ആളാ​ണെ​ന്ന്. ക​ഷ്​​ടി​ച്ച്​ ജ​യി​പ്പി​ച്ചെ​ങ്കി​ലും ന​ഷ്​​ട​മു​ണ്ടാ​യി​ല്ല. ആ​യി​ര​ക്ക​ണ​ക്കി​ന് കോ​ടി​യു​ടെ വി​ക​സ​ന​മാ​ണ് മ​ണ്ഡ​ല​ത്തി​ല്‍ എ​ത്തി​ച്ച​ത്. ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജ് യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​തി​ല്‍ കോ​ണ്‍ഗ്ര​സിന്റെ പ​ങ്ക് വ​ട്ട​പ്പൂ​ജ്യ​മാണെന്നും ​ എം.​എം. മ​ണി പറഞ്ഞു.

Read Also : കഴക്കൂട്ടമല്ലെങ്കിൽ മത്സരിക്കാനില്ല; ശോഭ സുരേന്ദ്രൻ

കോ​ണ്‍ഗ്ര​സു​കാ​ര്‍ ഒ​രി​ക്ക​ലും ഇ​ടു​ക്കി​ക്കാ​രോ​ട്​ നീ​തി​പു​ല​ർ​ത്തി​യി​ട്ടി​ല്ല. പി.​ടി. തോ​മ​സ് ഉ​ള്ള​ത്​ വി​റ്റു​കി​ട്ടി​യ​തും വാ​ങ്ങി പോ​യി. ത​നി​ക്കെ​തി​രെ ശ​ത്രു​ക്ക​ള്‍ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ഇ​ട​തു​പ്ര​വ​ര്‍ത്ത​ക​ര്‍ ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്നും നാ​ല്​ ‌റൗ​ണ്ടെ​ങ്കി​ലും വോ​ട്ട​ര്‍മാെ​ര കാ​ണ​ണ​മെ​ന്നും എം.​എം. മ​ണി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button