നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം നിയോജകമണ്ഡലത്തിൽ സീറ്റില്ലെങ്കിൽ മത്സരിക്കാനില്ലെന്ന നിലപാടുമായി ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ. അതേസമയം കഴക്കൂട്ടം നൽകാനാകില്ലെന്നും മറ്റേതെങ്കിലും സീറ്റ് നൽകാമെന്നും സംസ്ഥാന നേതൃത്വം നിലപാടെടുത്തു എന്നാണ് ലഭ്യമായ വിവരം. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പി സ്ഥാനാർഥി പട്ടിക ഇന്നു പ്രഖ്യാപിക്കാനിരിക്കെയാണ് ശോഭ സുരേന്ദ്രന്റെ നിലപാട്.
ശോഭയ്ക്ക് കഴക്കൂട്ടം നൽകാതിരിക്കാൻ, നേതൃപദവി ഒഴിയുമെന്ന് കെ.സുരേന്ദ്രൻ രാജി ഭീഷണി മുഴക്കിയെന്ന് ഒരുവിഭാഗം ആരോപിക്കുന്നു. സംസ്ഥാനമൊട്ടാകെ 115 സീറ്റുകളിലാണ് ബി.ജെ.പി മത്സരിക്കുന്നത്. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മഞ്ചേശ്വരത്തോ , കോന്നിയിലോ ജനവിധി തേടും.
കോൺഗ്രസ് സ്ഥാനാർഥി പട്ടിക അനുസരിച്ച് ബി.ജെ.പി സ്ഥാനാർത്ഥികളുടെ മണ്ഡലങ്ങളിൽ മാറ്റം വരാൻ സാധ്യതയുണ്ട്. കോൺഗ്രസിൽ നിന്നും കെ. മുരളീധരൻ മത്സരിക്കുന്ന നേമത്ത് കുമ്മനം രാജശേഖരന് പകരം സുരേഷ് ഗോപി വന്നേക്കും. പാലക്കാട് ഇ. ശ്രീധരനും കോഴിക്കോട് നോർത്തിൽ എം.ടി. രമേശും കാഞ്ഞിരപ്പള്ളിയിൽ അൽഫോൺസ് കണ്ണന്താനവും മത്സരിക്കും.
Post Your Comments