KeralaLatest NewsNewsIndia

നേമം തിരിച്ച് പിടിക്കാൻ കെ മുരളീധരൻ, ഹരിപ്പാട് ചെന്നിത്തല; സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ചു. ഏറെ അനിശ്ചിതത്വങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിലാണ് പട്ടിക പ്രഖ്യാപനം. യുഡിഎഫില്‍ 92 മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഇതില്‍ 86 മണ്ഡലങ്ങളിലെ സ്ഥനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.

25 വയസ് മുതല്‍ 50 വയസ് വരെയുള്ള 46 പേര്‍. 51 മുതല്‍ 60 വരെ 22 പേര്‍, 61 മുതല്‍ 70 വയസ് വരെയുള്ള 15 പേര്‍, 70-ന് മുകളിലുള്ള മൂന്ന് പേര്‍ എന്നിങ്ങനെയാണ് സ്ഥാനാർത്ഥികളുടെ പ്രായം. തൃത്താലയിൽ വി ടി ബൽറാം എം എൽ എ സ്ഥാനാർത്ഥിയാകും. ബാലുശ്ശേരിയിൽ സിനിമാതാരം ധർമ്മജൻ ബോൾഗാട്ടി ജനവിധി തേടും. ഷൊർണ്ണൂരിൽ ഷാഫി പറമ്പിൽ എം എൽ എ സ്ഥാനാർത്ഥിയാകും.

സ്ഥാനാർഥിപ്പട്ടിക:

ഉദുമ -ബാലകൃഷ്‌ണൻ പെരിയ
കാഞ്ഞങ്ങാട് -പി വി സുരേഷ്
പയ്യന്നൂർ -എം പ്രദീപ് കുമാർ
കല്ല്യാശ്ശേരി -ബ്രിജേഷ് കുമാർ
പി വി തളിപ്പറമ്പ് – അബ്ദുൾ റഷീദ് പി വി
ഇരിക്കൂർ -അഡ്വ സജീവ് ജോസഫ്
കണ്ണൂർ – സതീശൻ പാച്ചേനി
തലശ്ശേരി – എം.പി അരവിന്ദാക്ഷൻ
പേരാവൂർ – സണ്ണി ജോസഫ്
മാനന്തവാടി – പി കെ ജയലക്ഷ്മി
ബത്തേരി – ഐ സി ബാലകൃഷ്ണൻ
നാദാപുരം – കെ പ്രവീൺ കുമാർ
കൊയിലാണ്ടി – എൻ സുബ്രഹ്മണ്യൻ
ബാലുശേരി – ധർമ്മജൻ ബോൾഗാട്ടി
കോഴിക്കോട് നോർത്ത് – കെ.എം അഭിജിത്ത്
ബേപ്പൂർ – പി എം നിയാസ്
വണ്ടൂർ – എ പി അനിൽകുമാർ
പൊന്നാനി – എ എം രോഹിത്
തൃത്താല – വി ടി ബൽറാം
ഷൊർണ്ണൂർ – ടി.എച്ച് ഫിറോസ് ബാബു
ഒറ്റപ്പാലം – ഡോ.പി.ആർ സരിൻ
പാലക്കാട് – ഷാഫി പറമ്പിൽ
മലമ്പുഴ – എസ്.കെ അനന്തകൃഷ്ണൻ
തരൂർ – കെ.എ ഷീബ
ചിറ്റൂർ – സുമേഷ് അച്യുതൻ
ആലത്തൂർ – പാളയം പ്രദീപ്
ചേലക്കര – സി സി ശ്രീകുമാർ
കുന്നംകുളം – കെ. ജയശങ്കർ
മണലൂർ – വിജയ ഹരി
വടക്കാഞ്ചേരി – അനിൽ അക്കര
ഒല്ലൂർ – ജോസ് വെള്ളൂർ
തൃശൂർ – പദ്മജ വേണുഗോപാൽ
നാട്ടിക – സുനിൽ ലാലൂർ
കൈപ്പമംഗലം – ശോഭ സുബിൻ
പുതുക്കാട് – അനിൽ അന്തിക്കാട്
ചാലക്കുടി – ടി ജെ സനീഷ് കുമാർ
കൊടുങ്ങല്ലൂർ – എം പി ജാക്സൺ
പെരുമ്പാവൂർ – എൽദോസ് കുന്നപ്പള്ളി
അങ്കമാലി – റോജി എം ജോൺ
ആലുവ – അൻവർ സാദത്ത്
പറവൂർ – വി ഡി സതീശൽ
വൈപ്പിൻ – ദീപക് ജോയ്
കൊച്ചി – ടോണി ചമ്മിണി
തൃപ്പൂണിത്തുറ – കെ ബാബു
എറണാകുളം – ടി.ജെ വിനോദ്
തൃക്കാക്കര – പി ടി തോമസ്
കുന്നത്ത് നാട് – വി പി സജീന്ദ്രൻ
മൂവാറ്റുപുഴ – മാത്യു കുഴൽനാടൻ
ദേവികുളം – ഡി. കുമാർ
ഉടുമ്പൻചോല – അഡ്വ.ഇ.എം അഗസ്തി
പീരുമേട് – സിറിയക് തോമസ്
വൈക്കം – ഡോ. പി.ആർ സോന
കോട്ടയം – തിരുവഞ്ചൂർ രാധാകൃഷ്‌ണൻ
പുതുപ്പളളി – ഉമ്മൻ ചാണ്ടി
കാഞ്ഞിരപ്പള്ളി – ജോസഫ് വാഴക്കൻ
പൂഞ്ഞാർ – ടോമി കല്ലാനി
അരൂർ – ഷാനിമോൾ ഉസ്മാൻ
ചേർത്തല – എസ് ശരത്
ആലപ്പുഴ – ഡോ.കെ.എസ് മനോജ്
അമ്പലപ്പുഴ – എം ലിജു
ഹരിപ്പാട് – രമേശ് ചെന്നിത്തല
കായംകുളം – അരിത ബാബു
മാവേലിക്കര – കെ.കെ ഷാജു
ചെങ്ങന്നൂർ – എം മുരളി
റാന്നി – റിങ്കു ചെറിയാൻ
ആറന്മുള – കെ.ശിവദാസൻ നായർ
കോന്നി – റോബിൻ പീറ്റർ
അടൂർ – എംജി കണ്ണൻ
കരുനാഗപ്പള്ളി – സിആർ മഹേഷ്
കൊട്ടാരക്കര – രശ്മി ആർ
പത്തനാപുരം – ജ്യോതികുമാർ ചാമക്കാല
ചടയമംഗലം എംഎം നസീർ
കൊല്ലം – ബിന്ദു കൃഷ്ണ
ചാത്തന്നൂർ – പീതാംബര കുറുപ്പ്
വർക്കല – ബി ആർ എം ഷഫീർ
ചിറയൻകീഴ് – അനൂപ് ബി എസ്
നെടുമങ്ങാട് – ബി എസ് പ്രശാന്ത്
വാമനപുരം – ആനാട് ജയൻ
കഴക്കൂട്ടം – ഡോ എസ് എസ് ലാൽ
തിരുവനന്തപുരം – വിഎസ് ശിവകുമാർ
നേമം – കെ മുരളീധരൻ
അരുവിക്കര – കെഎസ് ശബരീനാഥ്
പാറശാല – അൻസജിത റസൽ
കാട്ടാക്കട – മലയിൻകീഴ് വേണുഗോപാൽ
കോവളം – എം വിൻസന്റ്
നെയ്യാറ്റിൻകര – ആർ ശെൽവ രാജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button