ഉപ്പും മുളകും എന്ന പരിപാടിയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ആളാണ് നിഷ സാരംഗ്. നീലുവെന്ന കഥാപാത്രത്തെ ആരും മറക്കാനിടയില്ല. സിനിമ സീരിയൽ അഭിനയിത്രിയായ നിഷയുടെ വിവാഹ വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച വിഷയം. രണ്ടാം വിവാഹത്തെ കുറിച്ച് മനസ് തുറക്കുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട നീലു.
രണ്ട് പെൺമക്കൾ ആണ് നിഷയ്ക്ക്. ഭർത്താവുമായി വളരെ മുൻപേ ബന്ധം വേർപെടുത്തി. തന്റെ രണ്ടുമക്കളുടെയും വിവാഹം നടത്തുക എന്നതാണ് നിഷയുടെ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം അതിൽ ഒന്ന് സാധിച്ചു. ഇനി രണ്ടാമത്തെ ആളുടെ വിവാഹമാണ് നടക്കാൻ ഉള്ളത്.
Also Read:കോൺഗ്രസ് ടിക്കറ്റിനായി പ്രാദേശിക നേതാക്കളുടെ പേരിൽ വ്യാജ കത്ത് എഴുതിയതായി ആക്ഷേപം
ഇടക്ക് രണ്ടാമത്തെ മകൾ ഒരിക്കൽ പറയുകയുണ്ടായി അമ്മയുടെ വിവാഹം കഴിഞ്ഞേ എന്റെ വിവാഹം ഉണ്ടാകൂ എന്ന്. അത് അവൾ എപ്പോഴും തമാശയായി പറയാറുള്ളതാണെന്നും അതിൽ നിന്നുമാണ് ഇത്തരത്തിൽ താൻ വീണ്ടും വിവാഹിതയാകുന്നു എന്ന വാർത്തകൾ പ്രചരിക്കുന്നത് എന്നും തരാം തന്ന്നെ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. എന്തായാലും വിവാഹമെന്ന അബദ്ധം ഇനി വീണ്ടും താൻ ആവർത്തിക്കില്ല എന്നാണ് ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ നിഷ പറയുന്നത്.
Post Your Comments