ലഖ്‌നൗ: യുപിയിലെ അലിഗഡിൽ യുവതിയെ രണ്ടുപേർ ചേർന്ന് ബലാത്സംഗം ചെയ്തതായി പരാതി നൽകിയിരിക്കുന്നു. ഹർദുവാഞ്ചിൽ ഭർത്താവിനൊപ്പം കൻവാറിൽ പങ്കെടുക്കാൻ പോയ യുവതിയെയാണ് ബലാത്സംഗം ചെയ്തിരിക്കുന്നത്. കൻവാർ ആഘോഷത്തിൽ പങ്കെടുത്ത ശേഷം തിരിച്ച് പോകുമ്പോൾ പിന്നിലായ യുവതിയെ മോട്ടോർ ബൈക്കിലെത്തിയ പരിചയക്കാരായ രണ്ട് പേർ ലിഫ്‌റ്റ് നൽകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു ഉണ്ടായത്. എന്നാൽ അതേസമയം യുവതിയെ വീട്ടിലെത്തിക്കുന്നതിന് പകരം മറ്റൊരിടത്തേക്ക് കൂട്ടിക്കൊണ്ടു പോയി ഒരു ദിവസത്തിന് ശേഷമാണ് യുവതിയെ പ്രതികൾ വിട്ടയച്ചത്. തുടർന്ന് യുവതി വെള്ളിയാഴ്‌ച പൊലീസിൽ പരാതി നൽകി. യുവതിയെ വൈദ്യപരിശോധനയ്‌ക്ക് അയച്ചതായും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.
Post Your Comments