കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പിൽ തന്ത്രങ്ങളുമായി തൃണമൂൽ കോൺഗ്രസ്. മമത മത്സരിക്കുന്ന നന്ദിഗ്രാമിൽ കിസാൻ മഹാപഞ്ചായത്തുമായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്. മമത ബാനർജിക്ക് വോട്ട് പിടിക്കാൻ വേണ്ടി നടത്തിയ മഹാപഞ്ചായത്തിൽ ബിജെപിക്ക് ഒരിക്കലും വോട്ട് ചെയ്യരുതെന്ന് രാകേഷ് ടികായത് ആഹ്വാനം ചെയ്തു.
ബിജെപിക്കെതിരേയായിരുന്നു ടികായതിന്റെ പ്രചാരണം. ബിജെപിക്ക് വോട്ട് നൽകരുതെന്ന് ടികായത് ആവശ്യപ്പെട്ടു. രാഷ്ട്രീയത്തിന് അതീതമാണ് കർഷക പ്രതിഷേധമെന്നായിരുന്നു ടികായത് വാദിച്ചിരുന്നത്. എന്നാൽ, ഇതോടെ, ടികായതിൻ്റെ വാദം പൊളിയുകയാണ്. ബിജെപിയുടെ നേതൃത്വത്തിലുളള സർക്കാർ രാജ്യത്തെ കൊളളയടിക്കുകയാണെന്നും അവർക്ക് വോട്ട് നൽകരുതെന്നും ടികായത് പറഞ്ഞു.
ബിജെപി പ്രവർത്തകർ വോട്ട് പിടിക്കാൻ വരുമ്പോൾ താങ്ങുവിലയുടെ കാര്യം ചോദിക്കണം. മമതയ്‌ക്കെതിരേ നടന്ന അക്രമം നിർഭാഗ്യകരമായിപ്പോയെന്ന് പറഞ്ഞ ടികായതിൻ്റെ വാക്കുകൾ ബംഗാളിൽ ചലനം സൃഷ്ടിച്ചിട്ടുണ്ട്. നിരവധി പേർ ടികായതിനെതിരെ രംഗത്തുവരികയാണ്.
അതേസമയം മമത ബാനർജിയുടെ സർക്കാർ കർഷകരോട് കടുത്ത അവഗണന കാണിച്ചതായി ബംഗാളിൽ വ്യാപക പരാതി നിലനിൽക്കെയാണ് നന്ദിഗ്രാമിൽ മമതയ്ക്ക് വേണ്ടി പ്രചാരണത്തിന് ടികായത് എത്തിയത്. കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന കർഷക ക്ഷേമ പദ്ധതികളൊന്നും ബംഗാളിൽ മമത കാര്യക്ഷമമായി നടപ്പിലാക്കിയിരുന്നില്ല. എന്നിട്ടുപോലും മമതയെ ടികായത് അടക്കമുള്ളവർ പിന്തുണയ്ക്കുന്നതിലൂടെ തന്നെ ഇവരുടെ രാഷ്ട്രീയ മുഖം വ്യക്തമാവുകയാണ്.
Post Your Comments