കൊല്ലം : കൊല്ലത്ത് സ്ഥാനാര്‍ത്ഥിയാകുമെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ. മത്സരിയ്ക്കുന്നത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. ഇന്നു മുതല്‍ പ്രചാരണത്തിന് ഇറങ്ങുമെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.
കൊല്ലത്ത് പി.സി വിഷ്ണുനാഥ് മത്സരിക്കുമെന്ന വാര്‍ത്തകള്‍ ഇന്നലെ പുറത്ത് വന്നതിന് പിന്നാലെ കൊല്ലം വാടി കടപ്പുറത്തെ മത്സ്യത്തൊഴിലാളികള്‍ ഡിസിസി ഓഫീസിലെത്തി വൈകാരിക രംഗങ്ങള്‍ സൃഷ്ടിച്ചിരുന്നു. ബിന്ദു കൃഷ്ണ മത്സരിക്കണമെന്നതായിരുന്നു ഇവരുടെ ആവശ്യം.
ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് ലഭിച്ചേക്കില്ലെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ബ്ലോക്ക് – മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാര്‍ രാജിവച്ചിരുന്നു. ബിന്ദുകൃഷ്ണയെ സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കില്‍ ഒരൊറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പോലും പ്രവര്‍ത്തനത്തിന് ഇറങ്ങില്ലെന്ന് രാജിവച്ച നേതാക്കളും വ്യക്തമാക്കിയിരുന്നു.
Post Your Comments