KeralaLatest NewsNews

കാര്‍ഷിക മേഖലകളിലെ ചുവപ്പ് കോട്ടകള്‍ തകര്‍ത്ത് ദേശീയ തൊഴിലാളി പ്രസ്ഥാനമായ ബിഎംഎസിന് വൻ മുന്നേറ്റം

ആലപ്പുഴ : കേരളത്തിലെ കാര്‍ഷിക മേഖലകളിലെ ചുവപ്പ് കോട്ടകള്‍ തകര്‍ത്ത് ബിഎംഎസ്.
കുട്ടനാട്ടിലെ കാര്‍ഷിക മേഖലയില്‍ സിപിഎം പോഷക സംഘടനയായ കെഎസ്‌കെടിയുവിന്റെ സമ്പൂര്‍ണാധിപത്യമായിരുന്നു നിലനിന്നിരുന്നത്. നിരന്തരമായുള്ള പോരാട്ടത്തിന്റെ ഫലമായി പതിറ്റാണ്ടുകളായി സിപിഎം സംഘടന കര്‍ശന വിലക്കേര്‍പ്പെടുത്തിയിരുന്ന കായല്‍ നിലങ്ങളില്‍ തൊഴിലെടുക്കുന്നതില്‍ ബിഎംഎസ് തൊഴിലാളികള്‍ക്കും പ്രാതിനിധ്യം ലഭിച്ചു.

ആദ്യമായാണ് ബിഎംഎസിന് കായല്‍നിലങ്ങളിലെ കാര്‍ഷിക മേഖലയില്‍ പ്രാതിനിധ്യം ലഭിക്കുന്നത്. ബിഎംഎസ് തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിക്കാന്‍ എല്ലാ അടവുകളും കെഎസ്‌കെടിയു പ്രയോഗിച്ചു. എന്നാല്‍, ധാര്‍ഷ്ട്യത്തിന് മുന്നില്‍ മുട്ടുമടക്കാന്‍ ബിഎംഎസ് നേതൃത്വത്തിലുള്ള ജില്ലാ കര്‍ഷക തൊഴിലാളി സംഘത്തില്‍ അംഗങ്ങളായ തൊഴിലാളികള്‍ തയാറായില്ല. ഒടുവില്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ വിഷയത്തില്‍ ഇടപെട്ടു.

Read Also :  കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ശക്തമായ ഭാഷയില്‍ കെ.സുധാകരന്‍

ബിഎംഎസുകാരായ കൈനകരി പഞ്ചായത്ത് ഒന്നാം വാര്‍ഡ് സ്വദേശികളായ എട്ടു തൊഴിലാളികള്‍ക്ക് പ്രാഥമികമായി തൊഴിലെടുക്കാന്‍ അനുമതി നല്‍കി. ഇനിയുള്ള കൃഷിപ്പണികളില്‍ ബിഎംഎസിന് കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നതിന് തുടര്‍ യോഗം ചേരാനും തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button