കണ്ണൂര്‍: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ശക്തമായ ഭാഷയില്‍ വിമര്‍ശനവുമായി
കെ.സുധാകരന്‍. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ കെ. സുധാകരന്‍ പരസ്യമായി രംഗത്ത് വന്നത്. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിന് നിശ്ചയിച്ചിരുന്ന മാനദണ്ഡങ്ങളെല്ലാം ലംഘിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായാല്‍ അതിന്റെ എല്ലാ ഉത്തരവാദിത്തവും സംസ്ഥാന നേതൃത്വത്തിനാണെന്നും സുധാകരന്‍ പറഞ്ഞു.
ഗ്രൂപ്പ് താത്പ്പര്യങ്ങള്‍ നോക്കിയാണ് എല്ലാ ജില്ലയിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയതെന്നും സുധാകരന്‍ പറഞ്ഞു. അടുത്തിടെ കോണ്‍ഗ്രസ് വിട്ട പി.സി ചാക്കോയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ് കളിച്ചതിനെ ചോദ്യം ചെയ്താണ് പുറത്തുപോയത്. പല ജില്ലകളിലും സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കം തുടരുകയാണ്. പ്രശ്നങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് കെ. സുധാകരന്‍ പരസ്യപ്രതികരണവുമായി രംഗത്ത് വന്നത്.
ജയസാധ്യത എന്ന ഒറ്റക്കാര്യം പരിഗണിച്ചായിരിക്കണം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തേണ്ടത് എന്നാണ് ഹൈക്കമാന്റ് നിര്‍ദേശിച്ചത്. എന്നാല്‍ അത് അട്ടിമറിക്കപ്പെട്ടു. ഗ്രൂപ്പ് താല്‍പ്പര്യം മാത്രമാണ് പരിഗണിച്ചത്. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ശക്തമായ നിലപാട് എടുക്കാത്തത് കാരണമാണ് എല്ലാ ജില്ലകളിലും പ്രശ്നങ്ങളുണ്ടായതെന്നും എന്നും സുധാകരന്‍ പറഞ്ഞു.
Post Your Comments