തിരുവനന്തപുരം: പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ് ആഹ്വാന പ്രകാരം അഖിലേന്ത്യ ബാങ്ക് പണിമുടക്ക് നടത്താനൊരുങ്ങുന്നു. ഒമ്പത് യൂനിയനുകളുടെ സംയുക്തവേദിയുടെ ആഭിമുഖ്യത്തിൽ പൊതുമേഖല-സ്വകാര്യ-വിദേശ-ഗ്രാമീണ ബാങ്കുകളിലെ പത്തുലക്ഷം ബാങ്ക് ജീവനക്കാരും ഓഫിസർമാരും പണിമുടക്കിൽ പങ്കെടുക്കുന്നതാണ്
ഐ.ഡി.ബി.ഐ ബാങ്കടക്കം മൂന്നു പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്കരണം, എൽ.ഐ.സി ഓഹരി വിറ്റഴിക്കൽ, ജനറൽ ഇൻഷുറൻസ് കമ്പനിയുടെ സ്വകാരവൽകരണം,ഇൻഷുറൻസ് മേഖലയിൽ 74 ശതമാനം വരെ വിദേശ നിക്ഷേപം, നിയന്ത്രണരഹിതമായ വിറ്റഴിക്കൽ നീക്കം തുടങ്ങി കേന്ദ്ര സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച നടപടികൾ പ്രതിലോമപരമായതിനാൽ എതിർക്കപ്പെടണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളി സംഘടനകൾ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Post Your Comments