Latest NewsNewsIndiaInternational

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി ശ്രീലങ്കൻ പ്രസിഡന്റ്

ന്യൂഡൽഹി: ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കാനൊരുങ്ങി ശ്രീലങ്ക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്‌സ ചർച്ച നടത്തി. ടെലഫോണിലൂടെയാണ് ഇരുനേതാക്കളും തമ്മിൽ ആശയവിനിമയം നടത്തിയത്.

Read Also : നേമം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു

ഉഭയകക്ഷി, ബഹുതല വേദികളിലുള്ള സഹകരണവും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ഇരു നേതാക്കളും അവലോകനം ചെയ്തു. കൊറോണ വെല്ലുവിളികൾ തുടരുന്ന പശ്ചാത്തലത്തിൽ ഉൾപ്പെടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തമ്മിലുള്ള സമ്പർക്കം നിലനിർത്താൻ ഇരുവരും തമ്മിൽ ധാരണയായി. ‘അയൽക്കാർ ആദ്യം’ എന്ന ഇന്ത്യയുടെ നയത്തിലെ ശ്രീലങ്കയുടെ പ്രാധാന്യത്തെ പ്രധാനമന്ത്രി വീണ്ടും ഊന്നിപ്പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button