COVID 19Latest NewsNewsInternational

കോവിഡ് വരില്ലെന്ന് പറഞ്ഞ ടാന്‍സാനിയന്‍ പ്രസിഡന്റ് രോഗം ബാധിച്ച് ഇന്ത്യയില്‍ ചികിത്സയിലെന്ന് റിപ്പോര്‍ട്ട്

ഡോടോമ : കോവിഡ് പുല്ലാണെന്ന് പറഞ്ഞ് മാസ്ക്ക് ധരിക്കാന്‍ വിസമ്മതിച്ച ടാന്‍സാനിയന്‍ പ്രസിഡന്‍റ് ജോണ്‍ മഗുഫുളി കോവിഡ് ബാധിച്ച്‌ അതീവ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ രഹസ്യ കേന്ദ്രത്തിലാണ് ജോണ്‍ മഗുഫുളിയെ ചികിത്സിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

ടാന്‍സാനിയന്‍ പ്രതിപക്ഷ നേതാവ് ടുണ്ടു ലിസ്സുവാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയത്. കെനിയയിലെ നയ്‌റോബിയില്‍ ചികിത്സയിലായിരുന്ന പ്രസിഡന്റിനെ അബോധാവസ്ഥയിലായതിനെത്തുടര്‍ന്ന് ഇന്ത്യയിലേക്ക് മാറ്റിയതായി വിവരം കിട്ടിയതായാണ് പ്രതിപക്ഷ നേതാവ് അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ടാന്‍സാനിയയും ഇന്ത്യയും പ്രതികരിച്ചിട്ടില്ല.

Read Also : കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നത് തിരിച്ചടിയാകില്ലെന്നാണ് പ്രതീക്ഷ : കുഞ്ഞാലിക്കുട്ടി

ബുള്‍ഡോസര്‍’ എന്ന് അറിയപ്പെടുന്ന മഗുഫുളിയെ അവസാനമായി പൊതുവേദിയില്‍ കണ്ടത് ഫെബ്രുവരി 27 നാണ്. ഒരു പ്രമുഖ ആഫ്രിക്കന്‍ നേതാവ് നയ്‌റോബിയില്‍ ചികിത്സയിലാണെന്നും വെന്റിലേറ്ററിലാണെന്നും ചില രാഷ്ട്രീയ,നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് കെനിയന്‍ ദേശീയ മാധ്യമവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കോവിഡിനെ തുരത്താന്‍ പ്രാര്‍ഥനയും ആവിപിടുത്തവും മതിയെന്നായിരുന്നു ജോണ്‍ മഗുഫുളി തുടക്കം മുതല്‍ പറഞ്ഞിരുന്നു. ഇതിലൂടെ ടാന്‍സാനിയക്കാര്‍ക്ക് കോവിഡിനെ മറികടക്കാനാകുമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ഇത് അന്താരാഷ്ട്ര മാധ്യമങ്ങളടക്കം വലിയ പ്രാധാന്യത്തോടെ വാര്‍ത്തയാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button