കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് നേരെ നന്ദിഗ്രാമിൽ വെച്ച് ആക്രമണം ഉണ്ടായപ്പോൾ കാൽ ഒടിഞ്ഞെന്നായിരുന്നു തൃണമൂൽ വ്യക്തമാക്കിയത്. അപകടത്തിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി ദൃക്സാക്ഷികൾ. നന്ദിഗ്രാമില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കാറില്‍ പൊയ്‌ക്കൊണ്ടിരിക്കെ തുറന്നുപിടിച്ച ഡോര്‍ തൂണില്‍ ഇടിച്ചാണ് മമതയ്ക്ക് പരിക്കേറ്റതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
ആരും മമതയെ ആക്രമിച്ചിട്ടില്ലെന്ന് വ്യക്തമാകുന്ന മൊഴിയാണ് ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.. ചിലര്‍ തന്നെ ബോധപൂര്‍വ്വം ആക്രമിക്കുകയായിരുന്നു എന്നായിരുന്നു മമത ആരോപിച്ചിരുന്നത്. എന്നാൽ, ‘കാറിലിരുന്ന് കൈകള്‍ കൂപ്പി ജനങ്ങളെ വണങ്ങുകയായിരുന്നു മമത. കാര്‍ ഓടിക്കൊണ്ടിരിക്കവേ, റോഡരികില്‍ നിന്നവരെ ആശീര്‍വദിക്കാന്‍ മമത കാര്‍ ഡോര്‍ ചെറുതായി തുറന്നു. ഇതിനിടയിൽ കാര്‍ ഒരു തൂണില്‍ ഇടിച്ചു. ഇതോടെ കാറിന്റെ ഡോര്‍ ശക്തിയില്‍ അടഞ്ഞു. ഇതായിരുന്നു അപകടത്തിന് കാരണം.’ ദൃക്‌സാക്ഷിയായ ചിത്തരഞ്ജന്‍ ദാസ് മൊഴിയില്‍ പറയുന്നു.
Also Read:മോദിയെ വിട്ട് മമതയിലേക്ക്; തൃണമൂലിലേയ്ക്ക് ചേക്കേറാനൊരുങ്ങി മുൻ കേന്ദ്രമന്തി
കാലിനു ഗുരുതര പരിക്കുണ്ടായതായും കാൽ ഒടിഞ്ഞതായുമാണ് മമതയുൾപ്പെടെ തൃണമൂൽ കോൺഗ്രസും ആശുപത്രി അധികൃതരും പുറത്തു വിട്ട വിവരം. എന്നാൽ രണ്ടു ദിവസത്തിന് ശേഷം മമതയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. നന്ദിഗ്രാമിൽ ഉണ്ടായ ആക്രമണത്തെത്തുടർന്നാണ് തനിക്ക് പരിക്കേറ്റതെന്ന് മമത ബാനർജി അവകാശപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ ഇത്തരം നാടകങ്ങൾ ഇനിയും കാണേണ്ടി വരുമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഒടിഞ്ഞകാലുമായി മമത പ്രചരണത്തിനിറങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്.
Post Your Comments