കേരള നിയമസഭ തെരഞ്ഞെടുപ്പിന് ഇനി വെറും ദിവസങ്ങൾ മാത്രം. തന്ത്രങ്ങളും പ്രചരണ പരിപാടികളുമായി രംഗം കൊഴുപ്പിക്കുകയാണ് മുന്നണികൾ. രാഷ്ട്രീയ പാർട്ടികൾക്ക് പുറമേ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയം കളിക്കുന്നതായി ആരോപണം. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് ഉയരുന്ന ആരോപണം.
തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം വഴിയോരത്ത് സ്ഥാപിച്ച ബിജെപിയുടെ ഫ്‌ളക്‌സുകള്‍ തല്ലിത്തകര്‍ക്കുകയും സിപിഎം സ്ഥാപിച്ച ബോര്‍ഡുകള്‍ക്ക് സുരക്ഷിതത്വമൊരുക്കുകയുമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ചെയ്യുന്നതെന്നാണ് ഉയരുന്ന ആരോപണം. അമ്പലപ്പുഴയിലാണ് സംഭവം.
Also Read:കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നത് തിരിച്ചടിയാകില്ലെന്നാണ് പ്രതീക്ഷ : കുഞ്ഞാലിക്കുട്ടി
ദേശീയപാതയോരത്തെ പൊതു സ്ഥലങ്ങളില്‍ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പ്രചരിപ്പിച്ച നിരവധി ഫ്ലക്‌സ് ബോര്‍ഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ഇത് നീക്കം ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ബിജെപിയുടെ വിജയ യാത്രയുമായി ബന്ധപ്പെട്ട മുഴുവന്‍ ഫ്ലക്‌സുകളും പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർ തല്ലിത്തകർത്തു. മുഖ്യമന്ത്രിയുടെ മുഖമുള്ള ബോർഡുകൾ തല്ലിത്തകർക്കാതെ അത് നീക്കം ചെയ്യണമെന്ന് പാര്‍ട്ടി നേതാക്കളെ വിളിച്ച് അഭ്യര്‍ത്ഥിക്കുകയാണ് ഉദ്യോഗസ്ഥർ ചെയ്തത്.
അതേസമയം, ഉദ്യോഗസ്ഥരുടെ അഭ്യർത്ഥന ചെവിക്കൊള്ളാൻ പാർട്ടി സഖാക്കൾ തയ്യാറായില്ല. ബോർഡുകൾ നീക്കം ചെയ്തതുമില്ല. ഇതിനെതിരെ യാതൊരു നടപടിയും എടുക്കുവാന്‍ ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല. സമാനമായ സംഭവം കഴിഞ്ഞ ദിവസവും ഉണ്ടായി. പുറക്കാട് ജങ്ഷനില്‍ എത്തിയ ഉദ്യോഗസ്ഥര്‍ ഇവിടെ സ്ഥാപിച്ചിരുന്ന ബിജെപിയുടെ ഫ്‌ളക്‌സ് ബോര്‍ഡ് അവരുടെ വാഹനത്തിന്റെ മുകളില്‍ കയറിനിന്ന് നീക്കം ചെയ്തു. സിപിഎമ്മിന്റെ ബോര്‍ഡു കൂടി നീക്കം ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. ഇതിനെതിരെ പ്രതിഷേധം ശക്തം.
Post Your Comments