കോട്ടയം : പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ വീടിനു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വൈകാരിക പ്രകടനം. ഉമ്മന്‍ ചാണ്ടിയെ ഒരിക്കലും നേമത്തേക്ക് വിട്ടു തരില്ലെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിയുടെ വീടിനു മുമ്പില്‍ പ്രതിഷേധിയ്ക്കുന്നത്. സ്ത്രീകളും യുവാക്കളും അടങ്ങുന്ന വലിയ സംഘമാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.
പ്രവര്‍ത്തകരില്‍ ചിലര്‍ ഉമ്മന്‍ ചാണ്ടിയുടെ ഫോട്ടോയുമായി വീടിനു മുകളില്‍ കയറിയും പ്രതിഷേധിക്കുകയാണ്. ‘വിട്ടു തരില്ല. തരില്ല, തരില്ല, അങ്ങനെ ചോദിക്കുകയേ വേണ്ട. ഉമ്മന്‍ ചാണ്ടി സാറ് ഞങ്ങളുടെ ഓമന നേതാവാ. ഞങ്ങളുടെ പിതാവ്, ഞങ്ങളുടെ സഹോദരന്‍, ഞങ്ങളുടെ അപ്പന്‍… ആരെങ്കിലും വിട്ടു കൊടുക്കോ?. ആരെങ്കിലും സ്വന്തം സഹോദരനെയോ പിതാവിനെയോ വിട്ടു കൊടുത്ത ചരിത്രമുണ്ടോ?. ഇല്ല, ഒരിക്കലുമില്ല. വിട്ടു കൊടുക്കോന്നു പോലും ചോദിക്കരുത്. തരില്ല, തരില്ല, തരില്ല…’- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു.
അതേസമയം, ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി വിട്ട് എങ്ങോട്ടും പോകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. ജോസഫ് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ നേമത്തില്‍ തളച്ചിടരുതെന്നും അദ്ദേഹം കുറച്ചു കൂടി ഫ്രീയാകണമെന്നും എല്ലാ മണ്ഡലത്തിലും അദ്ദേഹത്തിന്റെ സാന്നിധ്യം വേണമെന്നും ജോസഫ് പറഞ്ഞു.
Post Your Comments