KeralaLatest NewsNews

കോൺഗ്രസിൽ പ്രവർത്തകർക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു, ഇനിയും കൂടുതൽ പേർ ബിജെപിയിൽ എത്തുമെന്ന് കെ സുരേന്ദ്രൻ

ന്യൂഡൽഹി : വരും ദിവസങ്ങളിൽ നിരവധി മുതിർന്ന കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ എത്തുമെന്ന് സംസ്ഥന അധ്യക്ഷൻ കെ സുരേന്ദ്രൻ. കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന വിജയൻ തോമസിന്റെ ബിജെപി പ്രവേശനത്തിന് പിന്നാലെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

നാമനിർദ്ദേശ പത്രിക നൽകുന്ന അവസാന ദിവസം പോലും കോൺഗ്രസ് സ്ഥാനാർഥി പട്ടിക പൂർത്തിയാകില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസിൽ പ്രവർത്തകർക്ക് പ്രതീക്ഷ നഷ്ടപ്പെട്ടതായും അതിൻ്റെ ഉദാഹരണമാണ് വിജയൻ തോമസിൻ്റെ രാജിയെന്നും മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പറഞ്ഞു.

Read Also : ‘ആര്‍ട്ടിസ്റ്റ് ഒരിക്കലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങരുത്’: മുരളി ഗോപി

കേരളത്തിൽ കോൺഗ്രസിൻ്റെ കൗണ്ട് ഡൌൺ തുടങ്ങിയതായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ് പ്രതികരിച്ചു. വിജയൻ തോമസിന് സമാനമായി നിരവധി കോൺഗ്രസ് നേതാക്കൾ ഉടൻ ബിജെപിയിൽ എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button