Latest NewsNewsGulfOman

ഒമാനിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മസ്​കത്ത്​: ഹൃദയാഘാതത്തെ തുടർന്ന്​ തിരുവനന്തപുരം സ്വദേശി മസ്​കത്തിൽ മരിച്ചു. മണക്കാട്​ കമലേശ്വരം പനവിള ലെയിൻ പൗർണമിയിൽ പരേതനായ വിജയ​െൻറ മകൻ പി.വി. ഷാജൻ (52) ആണ്​ മരിച്ചിരിക്കുന്നത്​.

ഒമാൻ മെഡിക്കൽ കോളജിലെ ​െഎ.ടി വിഭാഗം മേധാവിയായിരുന്നു. ശനിയാഴ്​ച രാവിലെ താമസ സ്​ഥലത്ത്​ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്​ മസ്​കത്ത്​ പ്രൈവറ്റ്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായി സാധിച്ചില്ല.

സരോജിനി മാതാവും ജസിയ ഭാര്യയുമാണ്​. അൽ ഗൂബ്ര ഇന്ത്യൻ സ്​കൂളിലെ ഏഴാം ക്ലാസ്​ വിദ്യാർഥിയായ സമർജിത്ത്​ ഏകമകനാണ്​. കുടുംബസമേതം മസ്​കത്തിലായിരുന്നു താമസം. മൃതദേഹം നാട്ടിലേക്ക്​ അയക്കാനുള്ള പ്രവർത്തനങ്ങൾ ടീം വെൽഫെയറി​െൻറ നേതൃത്വത്തിൽ നടന്നുവരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button