കൊല്‍ക്കത്ത : കാറിന്റെ വാതില്‍ തട്ടിയാണ് മമതയുടെ കാലിന് പരിക്കേറ്റതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പശ്ചിമബംഗാള്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. നന്ദിഗ്രാമില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് മടങ്ങവെയാണ് മമതയുടെ കാലിന് പരിക്കേറ്റത്.
കാറില്‍ കയറാന്‍ തുടങ്ങുമ്പോള്‍ നാലഞ്ച് പേര്‍ ചേര്‍ന്ന് തന്നെ മനപൂര്‍വ്വം തള്ളിയിടുകയായിരുന്നുവെന്നാണ് മമത ആരോപിച്ചിരുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഇല്ല. മൂന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷം മമത ഇന്നലെ ആശുപത്രി വിട്ടിരുന്നു.
Read Also : സസ്‌പെൻസുമായി കോൺഗ്രസ്; തരൂരിനെ ‘സജസ്റ്റ്’ ചെയ്‌ത് രാഹുല്‍ ഗാന്ധി
മമത ബാനര്‍ജിക്ക് നേരെയുണ്ടായ ആക്രമണം യാദൃശ്ചികമല്ലെന്നും പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് തൃണമൂല്‍ നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിരുന്നു. എന്നാല്‍ തൃണമൂലിന്റെ ഈ ആരോപണങ്ങള്‍ പൂര്‍ണ്ണമായും തളളുന്നതാണ് ചീഫ് സെക്രട്ടറി അലപന്‍ ബന്ദോപാധ്യായ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്മേല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തും.
Post Your Comments