ന്യൂഡല്‍ഹി : ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ ഉത്തരവിട്ട് ഡല്‍ഹി കോടതി. അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിലും ജെ.എന്‍.യു യൂണിവേഴ്സിറ്റിയിലും നടത്തിയ വര്‍ഗീയ പ്രസംഗത്തിന്റെ പേരിലെടുത്ത കേസിലാണ് ഡല്‍ഹി കോടതി രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
Read Also : പ്രതി മരണപെട്ടെന്ന് വിശ്വസിച്ച പൊലീസിന് മുന്നില്‍ ജീവനോടെ പ്രതിയെത്തി
യുഎപിഎ ചുമത്തപ്പെട്ട ഷര്‍ജീല്‍ ഇമാം കഴിഞ്ഞ 15 മാസമായി തീഹാര്‍ ജയിലിലാണ്. നാല് കേസുകളാണ് ഷര്‍ജീല്‍ ഇമാമിനെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രാജ്രദ്രോഹക്കുറ്റം(124 എ), ശത്രുത പ്രോത്സാഹിപ്പിക്കല്‍(153 എ), ദേശീയ അഖണ്ഡതയെ മുന്‍വിധിയോടെ സമീപിക്കല്‍ (153ബി) തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Post Your Comments