Latest NewsNewsIndia

‘കാളി’ പോസ്റ്റർ വിവാദത്തിൽ സംവിധായിക ലീന മണിമേഖലയ്ക്ക് ഡൽഹി കോടതിയുടെ സമൻസ്

ഡൽഹി: കാളി ദേവി സിഗരറ്റ് വലിക്കുന്നതായി ചിത്രീകരിച്ച പോസ്റ്റർ വിലക്കണമെന്ന് ആവശ്യപ്പെട്ട്, ചലച്ചിത്ര സംവിധായിക ലീന മണിമേഖലയ്‌ക്കും മറ്റുള്ളവർക്കും ഡൽഹി കോടതി സമൻസ് അയച്ചു. ഹിന്ദു ദേവതയെ വളരെ വികലമായ രീതിയിൽ ചിത്രീകരിച്ചതിനും കാളി ദേവി സിഗരറ്റ് വലിക്കുന്നതായി കാണിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചതിനും ലീന മണിമേഖലയ്‌ക്കും മറ്റുള്ളവർക്കുമെതിരെ കേസെടുത്തു.

സിനിമയുടെ പോസ്റ്റർ മതവികാരം വ്രണപ്പെടുത്തുന്നതും ധാർമ്മികതയ്ക്കും മര്യാദയ്ക്കും എതിരാണെന്നും പരാതിക്കാരൻ ഹർജിയിൽ പറയുന്നു. കൂടാതെ, തന്റെ ട്വിറ്റർ ഹാൻഡിൽ നിന്ന് മണിമേഖലയാണ് പോസ്റ്റർ ട്വീറ്റ് ചെയ്തതെന്നും പരാതിക്കാരൻ ആരോപിച്ചു. അതേസമയം, കൂടുതൽ വാദം കേൾക്കുന്നതിനായി കേസ് ഓഗസ്റ്റ് ആറിലേക്ക് കോടതി മാറ്റിവെച്ചു.

കുഞ്ഞുങ്ങളിൽ പല്ല് വരുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങള്‍ അറിയാം

കാളിയുടെ വേഷം ധരിച്ച സ്ത്രീ സിഗരറ്റ് വലിക്കുന്നത് ഉൾപ്പെടുത്തി സംവിധായിക ലീന മണിമേഖല ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനെ തുടർന്നാണ് വിവാദം ഉയർന്നത്. ത്രിശൂലം, അരിവാൾ എന്നിവയോടൊപ്പം കാളിയുടെ കയ്യിൽ എൽ.ജി.ബി.ടി.ക്യു പ്ലസ് കമ്മ്യൂണിറ്റിയുടെ പതാകയും പോസ്റ്ററിൽ കാണാം. തുടർന്ന്, ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ലീന മണിമേഖലയ്‌ക്കെതിരെ ഇന്ത്യയിലുടനീളം നിരവധി എഫ്‌.ഐ.ആറുകൾ ഫയൽ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button