
ബാഴ്‌സ സൂപ്പർതാരം ലയണൽ മെസ്സിയെ റയലിലേക്ക് ക്ഷണിച്ച് റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ്. മെസ്സി ബാഴ്‌സലോണ വിടുമെന്ന് അഭ്യൂഹങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് റാമോസിന്റെ ക്ഷണം. മെസ്സി വരികയാണെങ്കിൽ അദ്ദേഹത്തിന് ആദ്യ കുറച്ച് കാലത്തേക്ക് തന്റെ വീടുവരെ വിട്ടുനൽകാൻ ഒരുക്കമാണെന്ന് റാമോസ് പറഞ്ഞു. മെസ്സിയെ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സമയത്തൊക്കെ നേരിടേണ്ടി വന്നിട്ടുണ്ട്. റയലിനെതിരെ പലപ്പോഴും മെസ്സി നന്നായി കളിച്ചിട്ടുണ്ട്.
മെസ്സിയെ നേരിടേണ്ട അവസ്ഥ ഉണ്ടാകുന്നത് നല്ലതാണെന്ന് റാമോസ് പറഞ്ഞു. മെസ്സി റയലിൽ എത്തുകയാണെങ്കിൽ അദ്ദേഹത്തിനൊപ്പം റയലിന് ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുമെന്നും റാമോസ് കൂട്ടിച്ചേർത്തു. മെസ്സിയെ ക്ഷണിക്കുന്നുണ്ടെങ്കിലും താൻ ഒരിക്കലും ബാർസലോണയിലേക്ക് പോകില്ലെന്നും താരം വ്യക്തമാക്കി. പണത്തിന് ഒന്നും വാങ്ങാൻ കഴിയാത്ത ചില കാര്യങ്ങൾ ലോകത്തുണ്ടെന്നും റാമോസ് വ്യക്തമാക്കി.
Post Your Comments